ലണ്ടൻ: യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കായി യൂറോപ്പിലെ ഗ്ലാമർ ടീമുകൾ കളത്തിൽ. ലോ ക ചാമ്പ്യന്മാരായ ഫ്രാൻസ്, നിലവിലെ യൂറോ ജേതാക്കളായ പോർചുഗൽ, യുവേഫ നാഷൻസ് ലീഗ് സെ മിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് എന്നിവരാണ് യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് തുടക ്കമിടുന്നത്. ഇന്ത്യൻ സമയം രാത്രി 1. 15നാണ് മത്സരങ്ങൾ.
ഗ്രൂപ് എച്ചിലുള്ള ലോക ചാമ്പ്യ ന്മാരായ ഫ്രാൻസിന് ദുർബലരായ മൊൽഡോവയാണ് എതിരാളികൾ. കഴിഞ്ഞതവണ പോർചുഗലിനു മുന്നിൽ ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയവരാണ് ഫ്രാൻസ്. ലോകചാമ്പ്യന്മാരെന്നെ പകിട്ടുമായി ഇത്തവണ യോഗ്യത മത്സരങ്ങൾക്കിറങ്ങുേമ്പാൾ, വൻകര പോരാട്ടത്തിൽ ഒന്നാമനാവുകയെന്നതാണ് ലക്ഷ്യം. ഗ്രൂപ് എച്ചിൽ ഫ്രാൻസിനെ വെല്ലുവിളിക്കാൻ പോന്നവർ ആരുമില്ല. ഏറക്കുറെ പൊരുതി നിൽക്കാൻ കെൽപുള്ളവർ െഎസ്ലൻഡ് മാത്രമായിരിക്കും. ഇന്ന് ഏറ്റുമുട്ടാനുള്ള മൊൽഡോവ ഫിഫ റാങ്കിങ്ങിൽ 170ാമതാണ്.
അവസാന 25 മത്സരത്തിൽ ഇവർ മൂന്നെണ്ണത്തിൽ മാത്രേമ ജയിച്ചിട്ടുള്ളൂ. എംബാപ്പെ, ഡെംബലെ, പോൾ പോഗ്ബ, കാെൻറ തുടങ്ങിയ യൂറോപ്പിലെ വമ്പന്മാർ മൊൽഡോവയുടെ വല നിറക്കും തീർച്ച.നിലവിലെ ചാമ്പ്യന്മാരായ പോർചുഗലിന് യുക്രൈനാണ് എതിരാളി. ഗ്രൂപ് ബിയിലുള്ള ഇവർക്ക് യുക്രൈനൊപ്പം സെർബിയ ആയിരിക്കും മറ്റൊരു പ്രധാന എതിരാളി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടങ്ങിവരവിൽ ആവേശത്തിലാണ് പറങ്കിപ്പട. ചാമ്പ്യൻസ് ലീഗിൽ പുറത്തെടുത്ത മാരക ഫോം രാജ്യത്തിനായും ക്രിസ്റ്റ്യാനോക്ക് ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. യുവേഫ നാഷൻസ് കപ്പ് സെമിയിലെത്തി ഒത്തിണക്കം കണ്ടെത്തിയ ടീമാണ് പോർചുഗൽ. എതിരാളികളായ യുക്രൈനും നാഷൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നിലവിൽ ‘ബി’ ലീഗിലാണെങ്കിലും ചാമ്പ്യന്മാരായി ഇത്തവണ സ്ഥാനക്കയറ്റം ലഭിക്കും.
ഗ്രൂപ് എയിലുള്ള ഇംഗ്ലീഷ് ടീമിന് ചെക്ക് റിപ്പബ്ലിക്കാണ് എതിരാളി. ലോകകപ്പിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായതിനുശേഷം കളിച്ച ആറു മത്സരങ്ങളിൽ നാലെണ്ണത്തിലും ജയിച്ചു. ലോകകപ്പ് കളിച്ച മുഴുവൻ പടയുമായിട്ടായിരിക്കും ഗാരത് സൗത്ത്ഗെയ്റ്റ് ചെക്കിനെതിരെ ഇറങ്ങുന്നത്.
സൗഹൃദ മത്സരത്തിനൊരുങ്ങി അർജൻറീനയും ബ്രസീലും
ബ്രസീലിയ: ലാറ്റിനമേരിക്കൻ വമ്പന്മാർ സൗഹൃദ മത്സരത്തിന് ഇന്നുമുതൽ കളത്തിലിറങ്ങും. അർജൻറീന ഇന്ന് വെനിസ്വലയെ നേരിടുേമ്പാൾ, ശനിയാഴ്ച്ച ബ്രസീൽ പാനമയെ നേരിടും. മറ്റു മത്സരങ്ങളിൽ ഉറൂഗ്വായ് ഉസ്െബകിസ്താനുമായും കൊളംബിയയെ ജപ്പാനുമായും ഏറ്റുമുട്ടും.
സ്പെയ്ൻ തലസ്ഥാനമായ മഡ്രിഡിലാണ് അർജൻറീന- വെനിേസ്വല പോരാട്ടം. സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ആവേശത്തിലാണ് അർജൻറീൻ താരങ്ങൾ. ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം താരം ഇതുവരെ ദേശീയ ടീമിനൊപ്പം കളിച്ചിരുന്നില്ല. പരിക്കിൽ നിന്ന് മുക്തനാകാത്ത പി.എസ്.ജി താരം നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്.
റോബർേട്ടാ ഫിർമീന്യോ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ എന്നിവരായിരിക്കും ടിറ്റെയൊരുക്കുന്ന മുന്നേറ്റത്തിൽ. ലോകകപ്പിൽ നിന്ന് പുറത്തായതിനു ശേഷം കളിച്ച ആറു സൗഹൃദ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ബ്രസീലിെൻറ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.