യൂറോ കപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ ഫ്രാൻസിനും ഇംഗ്ലണ്ടിനും പോർച്ചുഗലിനും ജയം. നാലു ഗോളടിച്ച് അന്താരാഷ്ട്ര ഗോൾ നേട്ടം 93 ആക്കിയുയർത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാ നോ റൊണാൾഡോയുടെ മികവിൽ പോർചുഗൽ ഗ്രൂപ് ബിയിൽ 5-1ന് ലിത്വാനിയയെ തകർത്തപ്പോൾ ഗ ്രൂപ് എയിൽ ഇംഗ്ലണ്ട് 5-3ന് കെസോവോയെ കീഴടക്കി.
ഗ്രൂപ് എച്ചിൽ അൻഡോറക്കെതിരെ 3-0ത്തിനായിരുന്നു ലോക ചാമ്പ്യന്മാരായ ഫ്രാൻസിെൻറ ജയം. മറ്റു കളികളിൽ അൽബേനിയ 4-2ന് െഎസ്ലൻഡിനെയും തുർക്കി 4-0ത്തിന് മൊൾഡോവയെയും സെർബിയ 3-1ന് ലക്സംബർഗിനെയും ചെക് റിപ്പബ്ലിക് 3-0ത്തിന് മോണ്ടിനെഗ്രോയെയും തോൽപിച്ചു.
ലിത്വാനിയക്കെതിരെ 7 (പെനാൽറ്റി), 61, 65, 76 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഇഞ്ചുറി സമയത്ത് വില്യം കാർവാലോ പട്ടിക തികച്ചു. ആൻഡ്രുയിസ്കെ വിഷ്യസിെൻറ (28) വകയായിരുന്നു ലിത്വാനിയയുടെ ഗോൾ. ഗ്രൂപിൽ യുക്രെയ്ന് (13) പിന്നിൽ രണ്ടാമതാണ് പോർചുഗൽ (8). തെൻറ 160ാം അന്താരാഷ്ട്ര മത്സരത്തിൽ 93ാം ഗോൾ കുറിച്ച റൊണാൾഡോ, അലി ദായിയുടെ റെക്കോഡിന് (109) ഒരുപടികൂടി അടുത്തെത്തി. നിലവിൽ സജീവമായ കളിക്കാരിൽ ഇന്ത്യയുടെ സുനിൽ ഛേത്രി (72), അർജൻറീനയുടെ ലയണൽ മെസ്സി (68), ബ്രസീലിെൻറ നെയ്മർ (61) എന്നിവരാണ് റൊണാൾഡോക്ക് പിന്നിലുള്ളത്.
തുടർച്ചയായ നാലാം ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. കൗമാരതാരം ജേഡൻ സാഞ്ചോ രണ്ടു തവണ വല കുലുക്കിയപ്പോൾ റഹീം സ്റ്റെർലിങ്, ഹാരി കെയ്ൻ എന്നിവരും സ്കോർ ചെയ്തു. ഒരു ഗോൾ കൊസോവോയുടെ ദാനമായിരുന്നു. അൻഡോറക്കെതിരെ കിങ്സ്ലി കോമാൻ, ക്ലെമൻറ് ലെൻഗ്ലെറ്റ്, വിസ്സാം ബെൻ യെഡ്ഡർ എന്നിവർ ഫ്രാൻസിനായി സ്കോർ ചെയ്തപ്പോൾ സൂപ്പർ താരം അ േൻറായിൻ ഗ്രീസ്മാൻ തുടർച്ചയായ രണ്ടാംകളിയിലും പെനാൽറ്റി പാഴാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.