പാരിസ്: ഇഞ്ചുറി ടൈമിൽ റോഡ്രിഗോ മൊറീനോയിലൂടെ പിറന്ന സമനില ഗോളിലൂടെ സ്പെയിനു ം 2020 യൂറോകപ്പിന് യോഗ്യത നേടി. ക്വാളിഫയിങ് റൗണ്ട് ഗ്രൂപ് ‘എഫി’ലെ മത്സരത്തിൽ സ്വീഡന െ 1-1ന് സമനിലയിൽ തളച്ചാണ് മുൻ ചാമ്പ്യന്മാരായ സ്പാനിഷ് അർമഡയുടെ യാത്ര. അതേസമയ ം, സ്വിറ്റ്സർലൻഡിനോട് തോറ്റ അയർലൻഡിന് വീണ്ടും കാത്തിരിപ്പ് കാലം. മറ്റൊരു മത് സരത്തിൽ ഇറ്റലി അഞ്ച് ഗോൾ ജയവുമായി ആഘോഷം മാറ്റുകൂട്ടി. ഒക്ടോബറിലെ യോഗ്യതാ പോ രാട്ടം അവസാനിച്ചതോടെ 2020 വൻകരയുടെ മഹാമേളയിലേക്ക് യോഗ്യത നേടിയവരുടെ എണ്ണം ആറായി. ബെൽജിയം, ഇറ്റലി, റഷ്യ, പോളണ്ട്, യുക്രെയ്ൻ, സ്പെയിൻ ടീമുകളാണ് വിവിധ ഗ്രൂപ്പുകളിൽനിന്ന് ഒരാഴ്ചക്കിടെ യൂറോ ടിക്കറ്റുറപ്പിച്ചത്.
തുടർച്ചയായി ആറ് ജയങ്ങളുമയി കുതിച്ച സ്പെയിനിന് നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി രണ്ട് സമനില കുരുങ്ങുന്നത്. ആദ്യം നോർവെയോടും, പിന്നാലെ സ്വീഡനോടും. എന്നാൽ, യൂറോകപ്പ് യോഗ്യതയെന്ന ലക്ഷ്യം തടയാൻ ഇതിനൊന്നുമായില്ല. സ്വീഡനെതിരെ ഒന്നാം പകുതിയിൽ സ്പെയിൻ കളം വാണെങ്കിലും ഗോൾ പിറന്നില്ല.
എന്നാൽ, രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ മാർകസ് ബെർഗിെൻറ ഗോളിലൂടെ സ്വീഡൻ കളി പിടിച്ചു. തൊട്ടുപിന്നാലെയാണ് ഗോളി ഡേവിഡ് ഡി ഗിയ പരിക്കേറ്റ് പുറത്താവുന്നത്. നിർണായക സബ്സ്റ്റിറ്റ്യൂഷനിലൂടെ കോച്ച് മൊറീനോ കളി തിരിച്ചുകൊണ്ട് വന്നെങ്കിലും സമനിലക്കായി ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. പകരക്കാരനായിറങ്ങിയാണ് റോഡ്രിഗോ മൊറീനോ കോച്ചിെൻറ വിശ്വാസം കാത്തത്.
അതേസമയം, ഗ്രൂപ് ‘ഡി’യിൽ അയർലൻഡിെൻറ തോൽവിയോടെ ത്രികോണപോരാട്ടമായി മാറി.
സ്വിറ്റ്സർലൻഡാണ് 2-0ത്തിന് ഐറിഷുകാരെ വീഴ്ത്തിയത്. ഇതോടെ പോയൻറ് പട്ടികയിൽ അയർലൻഡ് (12), ഡെന്മാർക് (12), സ്വിറ്റ്സർലൻഡ് (11) എന്നിവർ ഒപ്പത്തിനൊപ്പമാണ്. ഡെന്മാർകും സ്വിറ്റ്സർലൻഡും ഒരു കളി കുറവാണ് കളിച്ചത്.
നേരത്തെ യോഗ്യതനേടിയ ഇറ്റലി ലിഷൻസ്റ്റൈനെ 5-0ത്തിന് തോൽപിച്ചു. ആന്ദ്രെ ബെലോട്ടി രണ്ടും, ഫ്രെഡറികോ ബെർണാഡ്ഷി, അലസിയോ റൊമാഗ്നലി, സ്റ്റീഫൻ അൽ ഷറാവി എന്നിവർ ഓരോ േഗാളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.