പാരിസ്: 2020 യൂറോ കപ്പിന് യോഗ്യത ഉറപ്പിച്ചവരുടെ പട്ടികയിൽ ഇടംപിടിച്ച് റഷ്യയും പേ ാളണ്ടും. ബെൽജിയത്തിനും ഇറ്റലിക്കും പിന്നാലെയാണ് കഴിഞ്ഞ രാത്രിയിലെ വിജയവുമായി പോളിഷുകാരും റഷ്യക്കാരും വൻകരയുടെ മാമാങ്കത്തിൽ ബർത്തുറപ്പിച്ചത്. അതേസമയം, ക്രൊയേഷ്യയെ സമനിലയിൽ തളച്ച് വെയ്ൽസ് ലോകകപ്പ് റണ്ണേഴ്സ് അപ്പുകാരെ വെയ്റ്റിങ് ലിസ്റ്റിലാക്കി.
ഗ്രൂപ്പ് ‘ഐ’യിൽ നിന്നും ബെൽജിയത്തിനു പിന്നാലെ രണ്ടാം സ്ഥാനക്കാരായാണ് റഷ്യയുടെ യോഗ്യത. ഞായറാഴ്ച രാത്രിയിൽ സൈപ്രസിനെ 5-0ത്തിന് മുട്ടുകുത്തിച്ചവർ എട്ട് കളിയിൽ 21 പോയൻറുമായി രണ്ടാം സ്ഥാനത്താണ്. 24 പോയൻറുമായി ബെൽജിയം നേരേത്ത യോഗ്യരായി.
ഗ്രൂപ്പ് ‘ജി’യിൽനിന്ന് ആറാം ജയവുമായാണ് പോളണ്ട് യോഗ്യത നേടിയത്. പോളണ്ട് നോർത്ത് മാഴ്സിഡോണിയയെ 2-0ത്തിന് തോൽപിച്ചു. പ്രധാന എതിരാളിയായ ഓസ്ട്രിയ സ്െലാവീനിയക്കെതിരെ ഒരു ഗോൾ ജയത്തോടെ നില ഭദ്രമാക്കി.
ഗ്രൂപ് ‘ഇ’യിൽ ജയിച്ചാൽ യോഗ്യത ഉറപ്പിക്കാനിരുന്ന ക്രൊയേഷ്യയെ വെയ്ൽസാണ് (1-1) തളച്ചത്. നികോള വ്ലാസിചിെൻറ (9) ഗോളിൽ ലീഡ് ചെയ്ത ക്രൊയേഷ്യക്കെതിരെ ഗാരെത് ബെയ്ലാണ് (45) വെയ്ൽസിെൻറ സമനില ഗോൾ നേടിയത്.
‘സി’ മരണ ഗ്രൂപ്
നെതർലൻഡ്സും ജർമനിയും തമ്മിലെ ഇഞ്ചോടിഞ്ച് പോരാട്ടമായി ഗ്രൂപ് ‘സി’. കഴിഞ്ഞ രാത്രിയിൽ നെതർലൻഡ്സും ജർമനിയും മികച്ച ജയവുമായി 15പോയൻറിൽ ഒപ്പത്തിനൊപ്പമാണിവിടെ. ശക്തമായ വെല്ലുവിളി ഉയർത്തുന്ന വടക്കൻ അയർലൻഡ് (12) തൊട്ടുപിന്നിലുണ്ട്. നെതർലൻഡ്സ് 2-1ന് ബെലാറൂസിനെ തോൽപിച്ചിനു പിന്നാലെയാണ് ജർമനി 3-0ത്തിന് ഇസ്തോണിയയെ വീഴ്ത്തിയത്.
മാഞ്ചസ്റ്റർ സിറ്റി താരം ഇൽകെ ഗുൻഡോഗൻ ഇരട്ട ഗോളും (51, 57), തിമോ വെർനർ (71) ഒരു ഗോളും നേടി. 14ാം മിനിറ്റിൽ പ്രതിരോധ താരം എംറി ചാൻ ചുവപ്പുകാർഡുമായി പുറത്തായതിനു പിന്നാലെ 10 പേരുമായി പൊരുതിയാണ് ജർമനി മിന്നും ജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.