ലണ്ടൻ: അധികസമയം വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ലെസ്റ്റർ സിറ്റിയെ 2-1ന് തോൽപിച്ച് ചെൽസി എഫ്.എ കപ്പ് സെമിഫൈനലിൽ. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ കളിയിൽ അധികസമയത്ത് പെഡ്രോയുടെ ഗോളിലാണ് ചെൽസി ജയിച്ചത്. സെമിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ടോട്ടൻഹാമിനെയും ചെൽസി സതാംപ്ടണെയും നേരിടും.
42ാം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ േഗാളിൽ ചെൽസിയാണ് മുന്നിലെത്തിയത്. വില്യൻ ഒരുക്കിക്കൊടുത്ത അവസരത്തിലായിരുന്നു സ്പാനിഷ് താരത്തിെൻറ ഗോൾ. എന്നാൽ, 76ാം മിനിറ്റിൽ ലെസ്റ്റർ തിരിച്ചടിച്ചു. ജാമി വാർഡിയായിരുന്നു സ്കോറർ. അധികസമയത്ത് ഇരുടീമുകൾക്കും നിരവധി അവസരങ്ങളെത്തി. ഒടുവിൽ ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങാനനുവദിക്കാതെ പെഡ്രോ (105ാം മിനിറ്റ്) ചെൽസിയുടെ രക്ഷക്കെത്തുകയായിരുന്നു. എൻേഗാളോ കാെൻറയുടെ േക്രാസിൽ തലവെച്ചാണ് പെഡ്രോ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.