ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്.സി ഗോവയുടെ പരിശീലകനായി സ്പാനിഷ് സൂപ്പർ കോച്ച് യുവാൻ ഫെറാണ്ടോ നിയമിതനായി. അടുത്ത ഐ.എസ്.എൽ സീസണിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും ഫെറാണ്ടോയുടെ കീഴിലാകും ഗോവ കളത്തിലിറങ്ങുക. കഴിഞ്ഞ സീസൺ പുരോഗമിച്ചുകൊണ്ടിരിക്കേ ജനുവരിയിലാണ് മറ്റൊരു സ്പെയിൻകാരനായ സെർജിയോ ലൊബേരയെ ഗോവ പുറത്താക്കിയത്. പ്ലേഓഫിൽ മുൻ ഇന്ത്യൻ താരവും അസിസ്റ്റൻറ് കോച്ചുമായ ക്ലിഫോർഡ് മിറാൻഡക്കായിരുന്നു ചാർജ്. കഴിഞ്ഞ സീസണിൽ മിന്നും ഫോമിലായിരുന്ന ഗോവ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് എ.എഫ്.സി കപ്പിൻെറ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
.@JuanFerrandoF is a Gaur now!
— FC Goa (@FCGoaOfficial) April 30, 2020
Juan will take charge of the club for the upcoming season of the @IndSuperLeague and the @TheAFCCL campaign.
Read more:https://t.co/XTnOAsnIdS#WelcomeJuan #ForcaGoa pic.twitter.com/1Z0Oadn6jR
സ്പാനിഷ് ഫുട്ബാളിൻെറ ഈറ്റില്ലങ്ങളിലൊന്നായ ബാഴ്സലോണയിൽ നിന്നും വരുന്ന ഫെറാണ്ടോ 18ാം വയസിൽ പരിശീലകക്കുപ്പായമണിഞ്ഞിട്ടുണ്ട്. ആർ.സി.ഡി എസ്പാന്യോൾ അക്കാദമിയിൽ കളിതുടങ്ങിയ 39കാരൻ ശേഷം ബാഴ്സലോണ ‘ബി’ടീമിലേക്ക് കൂടുമാറി. ശേഷം പരിശീലനത്തിലേക്ക് തിരിഞ്ഞ അദ്ദേഹം എഫ്.സി റിക്കോ പ്രീമിയ, ടെറാസ സി.എഫ്, സി.ഇ ഹോസ്പിറ്റലെറ്റ്, മലാഗ യൂത്ത് ടീം എന്നീ കളിക്കൂട്ടങ്ങളെ പരിശീലിപ്പിച്ചു.
He's here! Join us in welcoming, @JuanFerrandoF to the FC Goa family! #WelcomeJuan #ForcaGoa pic.twitter.com/q9tWvryLX7
— FC Goa (@FCGoaOfficial) April 30, 2020
2013ൽ മാൾഡോവ ക്ലബായ എഫ്.സി ഷെരീഫിൻെറ പരിശീലക സ്ഥാനം ഏറ്റെടുത്ത ഫെറാണ്ടോ അവരെ സൂപ്പർ കപ്പിൽ ജേതാക്കളാക്കുകയും യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിൻെറ മൂന്നാം റൗണ്ടിലെത്തിക്കുകയും ചെയ്തു. അതേ സീസണിൽ ഇംഗ്ലീഷ് കരുത്തരായ ടോട്ടൻഹാം ഹോട്സ്പർ ഉൾപെട്ട യൂറോപ്പ ലീഗ് ഗ്രൂപ്പിൽ രണ്ടുപോയൻറുകൾക്കാണ് ഫെറാണ്ടോയുടെ ക്ലബിന് നോക്കൗട്ട് പ്രവേശനം നഷ്ടമായത്.
യുവേഫ പ്രോ ലൈസൻസ് കൈവശമുള്ള ഫെറാണ്ടോ വോലോസ് ക്ലബിനോെടാപ്പമുള്ള പ്രകടനത്തിൻെറ മികവിൽ 2017-18 സീസണിൽ ഗ്രീക്ക് ഫുട്ബാൾ അസോസിയേഷൻെറ മികച്ച കോച്ചിനുള്ള പുരസ്കാരത്തിനർഹനായിരുന്നു. ഇംഗ്ലണ്ടിൽ പ്രമുഖ താരങ്ങളായ സെസ്ക് ഫാബ്രിഗാസ്, റോബിൻ വാൻപേഴ്സി, എയ്ഞ്ചൽ റേഞ്ചൽ എന്നിവരുെട ടെക്നിക്കൽ കോച്ചായി പ്രവർത്തിച്ച പരിചയവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.