ലണ്ടൻ: ആദ്യ മത്സരത്തിൽ 2-2ന് സമനിലയിൽ പൂട്ടിയ മൂന്നാം ഡിവിഷൻ ക്ലബ് റോച്ച്ഡെയ്ലിന് റീപ്ലേ മത്സരത്തിൽ വലനിറയെ തിരിച്ചുകൊടുത്ത് ടോട്ടൻഹാം എഫ്.എ കപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു. റീപ്ലേ മത്സരത്തിൽ 6-1നായിരുന്നു ടോട്ടൻഹാമിെൻറ ജയം. സൂപ്പർ താരം ഹാരി കെയ്നിെൻറ അഭാവത്തിൽ ആദ്യ ഇലവനിലെത്തിയ സ്പാനിഷ് സ്ട്രൈക്കർ ഫെർണാണ്ടോ ലോറെൻറയുടെ ഹാട്രിക് മികവിലാണ് ടോട്ടൻഹാം മിന്നും ജയം സ്വന്തമാക്കിയത്.
ദക്ഷിണ കൊറിയൻ താരം ഹോങ് മിൻ സണ്ണാണ് (23) ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 31ാം മിനിറ്റിൽ റോച്ച്ഡെയ്ൽ തിരിച്ചടിച്ചതോടെ ആദ്യ പകുതി സമനിലയിലായി. എന്നാൽ, രണ്ടാം പാദത്തിൽ വൻ തിരിച്ചുവരവ് നടത്തിയ ടോട്ടൻഹാം അഞ്ചു ഗോളുകൾ അടിച്ചുകയറ്റുകയായിരുന്നു. 47, 53, 59 മിനിറ്റുകളിൽ ലോറെൻറയും പിന്നാലെ ഹോങ് മിൻ സണ്ണും (65), കെയ്ൽ വാക്കറും (93) വലകുലുക്കി. സ്വാൻസീ സിറ്റിയാണ് ക്വാർട്ടറിൽ ടോട്ടൻഹാമിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.