മഡ്രിഡ്: സ്പാനിഷ് നഗരിയായ ലാ കൊറുണയിലെ റെയ്സോർ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് മരണത്തിെൻറ മാലാഖ എത്തിനോക്കിയതാണ്. നിറഞ്ഞുകവിഞ്ഞ ഗാലറിക്കു മുന്നിലെ മത്സരത്തിൽ പന്തിനായി ചാടിയ ഫെർണാണ്ടോ ടോറസിനെ കൊണ്ടുപോവാൻ. എതിരാളിയുമായി തലയിടിച്ച് വീണ അവനിലേക്ക് മരണമെത്തുേമ്പാഴേക്കും കൂട്ടുകാർ രക്ഷയുടെ മാലാഖമാരായി പറന്നിറങ്ങി. അവനെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
സ്പാനിഷ് ലാ ലിഗയിൽ ഡിപൊർടിവ ലാ കൊറുണ ^അത്ലറ്റികോ മഡ്രിഡ് മത്സരത്തിനിടെയായിരുന്നു ഫുട്ബാൾ ലോകത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ. കളിയുടെ 68ാം മിനിറ്റിൽ പന്തിനായുള്ള പോരാട്ടത്തിനിടെ എതിർ ഡിഫൻഡർ അലക്സ് ബെർഗാൻറിനോസുമായി കൂട്ടിയിടിച്ച് ടോറസ് ബോധരഹിതനായി നിലം പതിച്ചു. ദാരുണമാംവിധം മുഖമിടിച്ചായിരുന്നു വീഴ്ച. തൊട്ടരികിൽ ദുരന്തം മനസ്സിലാക്കിയ സഹതാരങ്ങൾ വൈദ്യസഹായത്തിന് കാത്തുനിൽക്കാതെ രക്ഷാപ്രവർത്തനം തുടങ്ങി. അത്ലറ്റികോ ക്യാപ്റ്റൻ ഗാബിയാണ് ആദ്യം ഒാടിയെത്തിയത്. ബോധംമറഞ്ഞ് നാവ് വലിഞ്ഞുപോയ ടോറസിെൻറ വായ ബലംപ്രയോഗിച്ച് തുറന്ന ഗാബി ശ്വാസം നിലനിർത്താൻ ശ്രമിച്ചു. പിന്നീടായിരുന്നു ടച്ച് ലൈനിന് പുറത്തു നിന്നും മെഡിക്കൽ ടീം ഒാടിയെത്തിയത്. അടിയന്തര ശുശ്രൂഷ നൽകിയ ഉടൻ താരത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അപ്പോഴും ഗ്രൗണ്ടിൽ അനിശ്ചിതത്വം മാറിയില്ല. കളിക്കളത്തിൽ സമാനമായ ദുരന്തനിമിഷങ്ങൾ മരണത്തിലേക്ക് വഴിമാറിയതിെൻറ ഒ ാർമയിലായിരുന്നു കളിക്കാരും ഒഫീഷ്യലുകളും കാണികളുമെല്ലാം. ഗ്രീസ്മാനും ഗിമിനസും കോച്ച് സിമിയോണിയും വലിയ ദുരന്തംപോലെ ഭ്രാന്തമായി ഗ്രൗണ്ടിലൂടെ അലറി നടക്കുന്നു. ഗാലറിയിൽ പ്രാർഥനയുടെ നിമിഷങ്ങൾ. ടീം ഒഫീഷ്യലുകൾ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു. പ്രാർഥനകൾ വിളികേട്ടു. ദൈവം അവർക്കൊപ്പമുണ്ടായിരുന്നു. ആശുപ ത്രിയിലെത്തും മുേമ്പ ടോറസിന് ബോധം തിരിച്ചെത്തി. ഏതാനും മിനിറ്റുകൾക്ക് ശേഷം കളി പുനരാരംഭിക്കുകയും ചെയ്തു.
ആശുപത്രിയിലെ വിദഗ്ധ പരിശോധനയിൽ തലക്ക് ക്ഷതമില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ടീം ക്യാമ്പ് ഉണർന്നത്. പിന്നാലെ, ആശുപത്രിയിൽ നിന്ന് ചിത്രസഹിതം ടോറസിെൻറ ട്വിറ്റർ സന്ദേശവുമെത്തി. ‘എല്ലാവർക്കും നന്ദി. വൈകാതെ കളിയിൽ തിരിച്ചെത്തും’ എന്നായിരുന്നു സന്ദേശം.
കൂട്ടിയിടിച്ചത് ഉൾപ്പെടെ പിന്നെ സംഭവിച്ചതൊന്നും ഒാർമയില്ലെന്നായിരുന്നു ആശുപത്രിയിൽ സന്ദർശിച്ച ബെർഗാൻറിനോയോട് ടോറസ് പറഞ്ഞത്. ഗാബിയുടെയും സിമി സാലിയോയുടെയും തത്സമയ രക്ഷാപ്രവർത്തനമാണ് താരത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതിനിടെ, ഗാബിയുടെ കൈക്ക് ടോറസിെൻറ കടിയേൽക്കുകയും ചെയ്തു.അത്ലറ്റികോക്ക്സമനില നാടകീയത നിറഞ്ഞ മത്സരത്തിൽ അത്ലറ്റികോ^ഡി കൊറുണ മത്സരം 1^1ന് സമനിലയിൽ പിരിഞ്ഞു. കൊറുണക്കായി േഫ്ലാറിൻ അനഡോനെയും അത്ലറ്റികോക്കായി ഗ്രീസ്മാനുമാണ് സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.