ന്യൂഡൽഹി: മൂന്നാം വട്ടവും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട പ്രഫുൽ പേട്ടലിനെ കോടതി അയോഗ്യനാക്കിയ സംഭവത്തിൽ ഒൗദ്യോഗിക വിശദീകരണവും കാത്ത് ഫിഫ. ഇൗ വിഷയത്തിൽ എ.െഎ.എഫ്.എഫിെൻറ വിശദീകരണം ഫിഫക്ക് ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഫിഫ വക്താവ് അറിയിച്ചു. അതുവരെ പ്രതികരിക്കില്ലെന്നും വ്യക്തമാക്കി.
അതേസമയം, സർക്കാർ താൽപര്യമോ, ഫെഡറേഷൻ പിടിച്ചടക്കാനുള്ള ശ്രമമോ അല്ലാത്തതിനാൽ ഫിഫ തിരക്ക് പിടിച്ച് ഇടപെടില്ലെന്നാണ് സൂചന. സ്വാഭാവിക കോടതി നടപടിയെന്ന നിലയിലാവും രാജ്യാന്തര ഫെഡറേഷെൻറ സമീപനം. ദേശീയ കായികനയം പാലിക്കാതെയാണ് പ്രഫുൽ പേട്ടലിെന മൂന്നാമതും തിരഞ്ഞെടുത്തതെന്ന് കാണിച്ച് ചൊവ്വാഴ്ച ഡൽഹി ഹൈകോടതിയാണ് അയോഗ്യനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.