ജനീവ: റഷ്യൻ ലോകകപ്പിനുള്ള ടിക്കറ്റുകൾ അനധികൃതമായി വിറ്റ ഒാൺലൈൻ ടിക്കറ്റിങ് വെബ്സൈറ്റായ വിയാഗോഗോക്കെതിരെ ഫിഫ പരാതി നൽകി. ഫിഫയുെട സൈറ്റ് വഴി നൽകുന്ന ടിക്കറ്റുകൾക്കുമാത്രമാണ് സാധുതയുള്ളതെന്നു മാത്രമല്ല, അനധികൃത വിൽപനക്കാരില്നിന്നു വാങ്ങിയ ടിക്കറ്റുകൾ തിരിച്ചറിയാന്‍ കഴിയുമെന്നും അതുപയോഗിച്ച് കളി കാണാന്‍ അനുവദിക്കില്ലെന്നും ഫിഫ വ്യക്തമാക്കി.
സൈറ്റിെൻറ അനധികൃത ടിക്കറ്റ് വിൽപനയെ തുടർന്ന് യുവേഫയും മുമ്പ് ഇവരെ കോടതി കയറ്റിയിരുന്നു. മാന്യമായ വിലയില്‍ ടിക്കറ്റ് ആരാധകരില്‍ എത്തിക്കാനാണ് ഫിഫയുടെ ശ്രമങ്ങളെന്നും അനധികൃത വിൽപനക്കാരുടെ കെണിയിൽപെടരുതെന്നും ഫിഫ അധികൃതര്‍ ആരാധകര്‍ക്ക് മുന്നറിയിപ്പു നല്കി. സ്വിറ്റ്സർലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിക്കറ്റിങ് വെബ്സൈറ്റായ വിയാഗോഗോ 2006ലാണ് സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.