പാരിസ്: പെനാൽറ്റി ദാനംചെയ്ത് ഒത്തുകളിച്ച റഫറിയെ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ (സി.എ.എഫ്) വിലക്കിയതോടെ ദക്ഷിണാഫ്രിക്ക-സെനഗൽ ലോകകപ്പ് യോഗ്യത മത്സരം വീണ്ടും നടത്താൻ ഫിഫ നിർദേശം.
2016 നവംബറിൽ നടന്ന മത്സരത്തിലാണ് റഫറി ജോസഫ് ലാംപ്റ്റി അവസാന നിമിഷത്തിൽ ദക്ഷിണാഫ്രിക്കക്ക് പെനാൽറ്റി നൽകിയത്. സെനഗൽ നൽകിയ പരാതിയിൽ റഫറി ഒത്തുകളിച്ചതാണെന്ന് സി.എ.എഫിന് ബോധ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മത്സരം വീണ്ടും നടത്താൻ ഫിഫ നിർദേശിച്ചത്. മത്സരം നവംബറിൽ വീണ്ടും നടത്തും.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സെനഗലിനെ 2-1ന് തോൽച്ചിരുന്നു. റഫറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഫിഫയുടെ ആജീവനാന്ത വിലക്ക് ഉടൻ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.