സൂറിക്: ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയ പെറു ക്യാപ്റ്റൻ പൗലോ ഗരീറോക്ക് ഒരു വർഷം വിലക്ക്. കഴിഞ്ഞ ഒക്ടോബറിലെ സാമ്പിൾ പരിശോധനയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഫിഫ അച്ചടക്ക സമിതിയുടെ നടപടി. ഇതോടെ, 2018 റഷ്യ ലോകകപ്പ് താരത്തിന് പൂർണമായും നഷ്ടമാവും. 1982ന് ശേഷം പെറുവിന് ആദ്യ ലോകകപ്പ് യോഗ്യത സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഗരീറോയുടെ പ്രകടനമായിരുന്നു.
ഒക്ടോബർ അഞ്ചിന് അർജൻറീന^പെറു മത്സരത്തിനു പിന്നാലെ നടന്ന പരിശോധനയിലാണ് താരം കുടുങ്ങിയത്. ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ നിരോധിത പട്ടികയിലുള്ള ഒരിനം മയക്കുമരുന്ന് ഗരീറോ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഫലം എതിരായതോടെ നവംബർ മൂന്ന് മുതൽ താരത്തെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് ന്യൂസിലൻഡിനെതിരായ നിർണായക പ്ലേ ഒാഫ് മത്സരം നഷ്ടമായി. ന്യൂസിലൻഡിനെ തോൽപിച്ച് പെറു റഷ്യയിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് ഫിഫ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തിയത്. ബ്രസീൽ ക്ലബ് െഫ്ലമിങ്ങോയുടെ താരമായ ഗരീറോക്ക് രാജ്യാന്തര^ആഭ്യന്തര മത്സരങ്ങളെല്ലാം നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.