ലിമ: ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട െപറു സ്ട്രൈക്കർ പൗലോ ഗ്വരേറോക്ക് ഫിഫ സസ്പെൻഷൻ. ഒക്ടോബർ അഞ്ചിന് നടത്തിയ പരിശോധനഫലം പോസിറ്റിവായതോടെ ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി. നിരോധനം തുടർന്നാൽ ന്യൂസിലൻഡിനെതിരായ നിർണായക ലോകകപ്പ് പ്ലേഒാഫ് മത്സരം നഷ്ടമാവും. ഇൗ മാസം 11, 16 ദിവസങ്ങളിലാണ് പ്ലേഒാഫ് മത്സരങ്ങൾ. ലാറ്റിനമേരിക്കൻ യോഗ്യതമത്സരത്തിൽ പെറുവിനെ പ്ലേഒാഫ് വരെയെത്തിച്ചത് മുൻനിരയിൽ നിറഞ്ഞുകളിച്ച ഗ്വരേറോയുടെ പ്രകടനമായിരുന്നു.
യോഗ്യതറൗണ്ടിൽ ആറു ഗോളുകൾ നേടിയിട്ടുണ്ട്. അർജൻറീനക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരം പിടിക്കപ്പെട്ടത്. എന്നാൽ, പെറു ഫുട്ബാൾ ഫെഡറേഷൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.