സാഗ്റബ്: അണ്ടർ-17 ലോകകപ്പിെൻറ യൂറോപ്യൻ പ്രതിനിധികളുടെ ചിത്രം വ്യക്തമായി. യുവേഫ ചാമ്പ്യൻഷിപ് സെമിയിൽ കടന്ന് തുർക്കി, സ്പെയിൻ, ഇംഗ്ലണ്ട്, ജർമനി എന്നിവർ ഇന്ത്യയിേലക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ക്വാർട്ടർ ഫൈനലിൽ തുർക്കി, ഹംഗറിയെയും (1-0), സ്പെയിൻ-ഫ്രാൻസിനെയും (3-1), ഇംഗ്ലണ്ട്-അയർലൻഡിനെയും (1-0), ജർമനി-നെതർലൻഡ്സിനെയും (2-1)തോൽപിച്ച് ലോകകപ്പ് യോഗ്യത നേടി. യൂറോപ്പിൽനിന്നും അഞ്ച് ടീമുകൾക്കാണ് അവസരം. സെമിഫൈനലിലെത്തുന്ന നാല് ടീമിനു പുറമെ, ക്വാർട്ടർ ഫൈനലിൽ തോറ്റവരിൽ രണ്ടുപേർ മത്സരിക്കുന്ന പ്ലേഒാഫിലൂടെ ഒരു ടീംകൂടി യൂറോപ്പിെൻറ പ്രതിനിധികളായി ഇന്ത്യയിൽ കളിക്കും.ഇതോടെ, അണ്ടർ-17 ലോകകപ്പിൽ പെങ്കടുക്കുന്ന 24ൽ 19 ടീമുകൾ ആരെന്ന് തീരുമാനമായി. നാല് ബർത്തുള്ള ആഫ്രിക്കയുടെ യോഗ്യത റൗണ്ടിന് ഞായറാഴ്ച തുടക്കംകുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.