സിഡ്നി: ഗ്രൂപ് സി പോരാട്ടത്തിൽ നോക്കൗട്ട് പ്രതീക്ഷയും പോയൻറും പങ്കിട്ട് ഡെന്മാർക്കും ആസ്ട്രേലിയയും. ക്യാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സൺ നേടിയ മനോഹര ഗോളിൽ മുന്നിലെത്തിയ ഡെന്മാർക്കിനെതിരെ പെനാൽറ്റി ഗോളാക്കി മാറ്റി മിലെ ജെഡിനാകാണ് ആസ്ട്രേലിയക്ക് വിലപ്പെട്ട സമനിലയും ഒരു പോയൻറും നൽകിയത്. ഇതോടെ, ഗ്രൂപ്പിൽ ഇരുടീമുകൾക്കും നോക്കൗട്ട് ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം. നേരത്തേ ഒരു കളി ജയിച്ച ഡെന്മാർക്കിന് നാലും ഫ്രാൻസിനോട് തോൽവി വഴങ്ങിയ ആസ്ട്രേലിയക്ക് ഒരു പോയൻറുമാണുള്ളത്.
ഒന്നാം പകുതി ഡെന്മാർക്കും രണ്ടാം പകുതി ആസ്ട്രേലിയയും ആധിപത്യം പങ്കിെട്ടടുത്ത കളിയിൽ ഗോളുകൾ രണ്ടും പിറന്നത് ആദ്യ 45 മിനിറ്റിലായിരുന്നു. റഫറി വിസിൽ മുഴക്കി രണ്ടാം മിനിറ്റിൽ തന്നെ ആക്രമണം തുടങ്ങിയ ഡെന്മാർക്കിനുവേണ്ടി എറിക്സൺ നടത്തിയ മുന്നേറ്റം ഗോളി തടഞ്ഞെങ്കിലും കംഗാരു പ്രതിരോധം ആയാസപ്പെട്ട് കോർണർ വഴങ്ങി തട്ടിയകറ്റി. തൊട്ടുപിറകെ ആസ്ട്രേലിയയുടെ മൂയ് നടത്തിയ പ്രത്യാക്രമണം ക്രോസ്ബാറിനു മുകളിലൂടെ പറന്നു.
കൊണ്ടും കൊടുത്തും ഇരുവശങ്ങളിലും കയറിയിറങ്ങിയ കളിയുടെ ഏഴാം മിനിറ്റിൽ ആദ്യ ഗോളെത്തി. ആസ്ട്രേലിയൻ പെനാൽറ്റി ബോക്സിൽ പന്ത് കാലിലെത്തിയ നിക്കൊളായ് യൊർഗെൻസൺ വെട്ടിയൊഴിഞ്ഞ് ചിപ് ചെയ്ത് നൽകിയ പാസിൽ 15 വാര അകലെനിന്ന് എറിക്സൺ പായിച്ച ഹാഫ് വോളി പോസ്റ്റിെൻറ േമാന്തായത്തിൽ വിശ്രമിക്കുേമ്പാൾ ഗോളി റയാന് നോക്കിനിൽക്കാനേ ആകുമായിരുന്നുള്ളൂ.
ഗോൾ വീണ് തകർന്നുപോകുന്നതിനുപകരം ഇരട്ടി ആത്മവിശ്വാസവുമായി ആക്രമണം കെട്ടഴിച്ച സോക്കറൂസുകളുടെ പ്രകടനമായിരുന്നു പിന്നീടങ്ങോട്ട്. തുടരെ കോർണറുകൾ വഴങ്ങി പ്രതിരോധം കോട്ടകെട്ടിയതിനൊപ്പം കിട്ടിയ അവസരങ്ങൾ എതിർ ഗോൾമുഖത്ത് അപായം വിതക്കുന്നതിൽ ഡെന്മാർക്ക് മുന്നേറ്റനിരയും വിജയിച്ചതോെട കളിക്കു ചൂടുപിടിച്ചു.
ഇതിഹാസ താരം പീറ്റർ ഷ്മൈക്കലിെൻറ മകൻ കൂടിയായ ഡാനിഷ് ഗോളി കാസ്പർ ഷ്മൈക്കലിൽ പലവുരു പരീക്ഷിക്കപ്പെട്ടപ്പോഴും കാവൽക്കാരനായി ഉറച്ചുനിന്നു. അതിനിടെ, 25ാം മിനിറ്റിൽ ഡെന്മാർക്കിെൻറ ഡാൽസ്ഗാർഡ് രണ്ടു പ്രതിരോധതാരങ്ങളെ മറികടന്ന് ആസ്ട്രേലിയൻ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും നിർഭാഗ്യത്തിന് അകന്നുപോയി.
Its a half time and score is#den 1 - 1 #AUS #Enriksen from den and #Jedinak from aus
— SportsMate (@SportsMate3) June 21, 2018
#DENAUS #WorldCup #football pic.twitter.com/mA1C9wGExi
ഡെന്മാർക്ക് ഹാഫിൽ വട്ടമിട്ടുപറന്ന പന്ത് 35ാം മിനിറ്റിൽ ഹെഡറിെൻറ രൂപത്തിൽ ഒരിക്കലൂടെ ഗോളിക്കുനേരെ വന്നത് രക്ഷിക്കാൻ പോൾസൺ നടത്തിയ ശ്രമം വിനയാകുകയായിരുന്നു. ബോക്സിൽ പോൾസെൻറ കൈയിൽ കൊണ്ടതായി ‘വാർ’ പരിശോധനയിൽ തെളിഞ്ഞതോടെ റഫറി പെനാൽറ്റി വിധിച്ചു. ഒാസീസ് നായകൻ ജെഡിനാക് എടുത്ത ഷോട്ട് േഗാളി ഷ്മൈക്കലിനെ കബളിപ്പിച്ച് അനായാസം പോസ്റ്റിൽ. ഫ്രാൻസിനെതിരായ കഴിഞ്ഞ കളിയിലും ജെഡിനാക് പെനാൽറ്റി ഗോളാക്കി മാറ്റിയിരുന്നു. ഇതോടെ, ജെഡിനാകിെൻറ േലാകകപ്പ് പെനാൽറ്റി ഗോളുകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഗോൾ നേടിയിരുന്നു.
സമനിലപോലും ഗ്രൂപ്പിൽ രക്ഷയാകില്ലെന്ന തിരിച്ചറിവിൽ നിരന്തരം ആക്രമണവുമായി ഒാസീസ് താരങ്ങൾ എതിർനിരയിൽ കയറിയിറങ്ങിയെങ്കിലും ഫ്രാൻസിനെതിരെയെന്ന പോലെ നിർഭാഗ്യം കൂടെനിന്നു. ജയിക്കേണ്ട കളിയാണ് കൈവിട്ടതെന്ന് കോച്ച് ബെർട്ട് മാർവിക് പറഞ്ഞത് ശരിവെക്കുന്നതായിരുന്നു രണ്ടാം പകുതിയിലെ ടീമിെൻറ മൊത്തം പ്രകടനം.
ലോകകപ്പുകളിൽ ആസ്ട്രേലിയ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും ജയം മാത്രം സ്വന്തമാക്കാനായിട്ടില്ലെന്നതിനാൽ പെറുവിനെതിരായ അവസാന മത്സരം ഏറെ നിർണായകമാവും. ജയിച്ചാൽപോലും മറ്റു ടീമുകളുടെ പ്രകടനം ടീമിെൻറ സാധ്യതകൾക്കു മേൽ കരിനിഴൽ വീഴ്ത്തും.
ആദ്യ ഗോൾ നേടുകയും ഉടനീളം മിന്നുന്ന ഫോം നിലനിർത്തുകയും ചെയ്ത എറിക്സണാണ് കളിയിലെ കേമനെങ്കിലും ഇൗ ലോകകപ്പിലെ പ്രായം കുറഞ്ഞ താരം ഡാനിയൽ അസ്റാനിയും മാത്യു ലെക്കിയും ആസ്ട്രേലിയക്കുവേണ്ടി പുറത്തെടുത്ത പ്രകടനം അവിസ്മരണീയമായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.