മോസ്കോ: എതിർ ടീം പെനാൽറ്റി കിക്കെടുക്കുേമ്പാൾ ഗോളി ഗോൾവര കടക്കരുതെന്ന നിയമം തെറ്റിച്ചത് കഴിഞ്ഞദിവസം 15 തവണ. സ്പെയിൻ-റഷ്യ, ക്രൊയേഷ്യ-ഡെന്മാർക് കളികളിൽ 19 സ്പോട്ട് കിക്കുകളെടുത്തതിൽ 15ഉം നിയമലംഘനമായിട്ടും റഫറിമാർ മൗനം പാലിക്കുകയായിരുന്നുവെന്നാണ് പരാതി. കിക്കെടുക്കുന്നവരെ സമ്മർദത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഗോളിമാർ പലപ്പോഴും മുന്നോട്ടായുന്നത്.
ക്രൊയേഷ്യ-ഡെന്മാർക് മത്സരത്തിൽ ഇരു ടീമുകളുടെയും ഗോളിമാർ വേണ്ടുവോളം നിയമലംഘനം നടത്തിയതായി കണക്കുകൾ പറയുന്നു. ഷൂട്ടൗട്ടിലേക്ക് നീങ്ങുംമുമ്പ് ക്രൊയേഷ്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മോഡ്രിച് എടുക്കും മുമ്പും ഷ്മൈക്കൽ ഗോൾവരക്കിപ്പുറത്തായിരുന്നു. സ്പെയിനിനെതിരായ മത്സരത്തിൽ ഷൂട്ടൗട്ടിലെ അഞ്ചു കിക്കുകൾക്കും റഷ്യൻ ഗോളി മുന്നോട്ടുനീങ്ങിയപ്പോൾ സ്പാനിഷ് ഗോളി ഒരു വട്ടംമാത്രമാണ് നിയമം ലംഘിച്ചത്. രണ്ടാമത്തെ കളിയിൽ ഷ്മൈക്കൽ ഒരു തവണ ഒഴികെ രണ്ടു ഗോളികളും ഷൂട്ടൗട്ടിലുടനീളം ഗോൾവര വിട്ട് മുന്നോെട്ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.