കസാൻ: 2014 ലോകകപ്പിൽ ബ്രസീൽ ജർമനിയോട് 7-1ന് തോറ്റ ദുരന്തരാവ് ആരാധകരുടെ മനസ്സിൽ നീറ്റലായി ഇന്നുമുണ്ട്. കിരീടപ്രതീക്ഷയുമായി സ്വന്തം നാട്ടുകാരുടെ മുന്നിൽ ബൂട്ടുകെട്ടിയ മുൻ ലോകചാമ്പ്യന്മാർ വലനിറയെ ഗോൾ വാങ്ങി തോറ്റപ്പോൾ സ്റ്റേഡിയം അൽപനേരം ശവപ്പറമ്പുപോലെയായി. ആരാധകരുടെ ഭാവങ്ങളോരോന്നായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ, ലോകകപ്പ് മാതൃകയുമായി സങ്കടം പിടിച്ചടക്കാനാവാതെ വിതുമ്പുന്ന ക്ലോവിയസ് അകോസ്റ്റ ഫെർണാണ്ടസിെൻറ മുഖം എല്ലാവരും കണ്ടു.
പിറ്റേന്ന് കളിയുടെ ഒരു വിവരണംപോലും ഇല്ലാതെ ചില പത്രങ്ങൾ അയാളുടെ ചിത്രം മാത്രം നൽകി. കാരണം അതിലുണ്ടായിരുന്നു ആ മത്സരത്തിെൻറ എല്ലാം. കൈയിലുണ്ടായിരുന്ന മാതൃക ലോകകപ്പ് ജർമൻ ആരാധികക്ക് നൽകുകയും ചെയ്തു. ആ ചിത്രങ്ങളും വൈറലായി. ഇത് ഇൗ ആരാധകെൻറ പതിവാണ്. 2006ലും 2010ലും കിരീടം കൈവിടുേമ്പാൾ, എതിർ ആരാധകന് ഫെർണാണ്ടസ് കപ്പ് നൽകി പിന്നെയും കാത്തിരുന്നു. എന്നാൽ, 2015ൽ ക്ലോവിയസ് ഫെർണാണ്ടസ് ഇൗ ലോകത്തുനിന്ന് വിടപഞ്ഞു. 60 രാജ്യങ്ങളിലായി ബ്രസീലിെൻറ 150ഒാളം മത്സരങ്ങൾ ഫെർണാണ്ടസ് കണ്ടിട്ടുണ്ട്.
മകൻ ഗുസ്താവോ ഫെർണാണ്ടസ്
കണ്ണടക്കുന്നതിനുമുമ്പും വരുന്ന ലോകകപ്പിൽ കാനറികൾ കപ്പടിക്കുമെന്നും നേരിട്ടുകാണാൻ പോകുമെന്നും മക്കളോട് ആഗ്രഹം പറയാറുണ്ടായിരുന്നത്രെ. അച്ഛെൻറ കാലശേഷവും കപ്പുമായുള്ള ആ യാത്ര മക്കൾ മുടക്കിയില്ല. അച്ഛനില്ലാത്ത ലോകത്ത് നെയ്മറും സഹതാരങ്ങളും സുവർണ കിരീടമുയർത്തുന്നതു നേരിട്ടുകാണാൻ ഫെർണാണ്ടസിെൻറ മക്കളെത്തി. ഫ്രാങ്ക് ഫെർണാണ്ടസും ഗുസ്താവോ ഫെർണാണ്ടസും. എന്നാൽ, ഇത്തവണയും കിരീടസ്വപ്നങ്ങൾ തകർന്ന് യൂറോപ്യൻ ക്ലബിനോട് തോറ്റുപുറത്തായപ്പോൾ, ഇരുവരും മാതൃക കപ്പുമായി നിറകണ്ണുകളോടെ കസാൻ അറീനയിലുണ്ടായിരുന്നു. പ്രതീക്ഷ നഷ്ടപ്പെടാതെ ഇരുവരും പറയുന്നത് കാത്തിരിക്കുമെന്നാണ്, കൈവിട്ട കിരീടം ഖത്തറിൽ തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.