ബർലിൻ: ലോകകപ്പിെൻറ ആദ്യ റൗണ്ടിൽ ജർമനി പുറത്തായതിന് പിന്നാലെ മുതിർന്ന താരമായ മെസ്യൂത് ഒാസിലിനെതിരെ രൂക്ഷവിമർശനവുമായി ടീം ഡയറക്ടർ രംഗത്തെത്തി. ടൂർണമെൻറ് തുടങ്ങുന്നതിനുമുമ്പ് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ സന്ദർശിച്ച് ഏറെ കോലാഹലങ്ങൾക്ക് വഴിവെച്ച താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമായിരുന്നുവെന്ന് ഡയറക്ടർ ഒലിവർ ബെയ്റോഫ് പറഞ്ഞു.
ഇക്കാരണത്താൽതന്നെ താരത്തെ ടീമിൽനിന്നു പുറത്താക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ബെയ്റോഫിന്. ഞങ്ങൾക്ക് ഏതായാലും ഒാസിലിനെ പിന്തുടരാനാകില്ല. ചെയ്യാൻ പറ്റുമായിരുന്നത് അവനെ കളിപ്പിക്കാതിരിക്കുകയായിരുന്നുവെന്നും കോച്ചിനു താഴെ രണ്ടാമനായ ബെയ്റോഫ് പറഞ്ഞു.
സന്ദർശനത്തിൽ ഒാസിലിനൊപ്പമുണ്ടായിരുന്ന മറ്റൊരു തുർക്കി വംശജനായ ഗുണ്ടോഗനെയും ലോകകപ്പിന് മുന്നോടിയായി സൗദിക്കെതിരെ കളിച്ച സൗഹൃദ മത്സരത്തിനിടെ കാണികൾ കൂവലോടെയാണ് വരവേറ്റത്. കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് ഗുണ്ടോഗൻ വ്യക്തമാക്കിയെങ്കിലും ഒാസിൽ വിവാദത്തിൽ മൗനം പാലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.