ലണ്ടൻ: സ്വീഡൻ ഇതിഹാസ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിെൻറ ബെറ്റാണ് ട്വിറ്ററിലെ ചൂടൻ ചർച്ച. കാര്യം ഇതാണ്, ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിെന ഇബ്ര വെല്ലുവിളിച്ചു. ഇംഗ്ലണ്ട്-സ്വീഡൻ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു പി.എസ്.ജിയിലെ സഹതാരം കൂടിയായിരുന്ന ബെക്കാമിനെതിരെ ഇബ്രയുടെ ഒളിയമ്പ്.
ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചാൽ ഇഷ്ടമുള്ള ഭക്ഷണം ബെക്കാം ആവശ്യപ്പെടുന്നയിടത്തുനിന്ന് വാങ്ങിത്തരും. മറിച്ചാണെങ്കിൽ സ്വീഡൻ കേന്ദ്രമായ പ്രസിദ്ധ മൾട്ടിനാഷനൽ ഫർണിച്ചർ കമ്പനിയായ െഎകിയയിൽനിന്ന് ഇഷ്ടമുള്ള സാധനം ബെക്കാം വാങ്ങിത്തരണം. ഇബ്രയുടെ വെല്ലുവിളി ബെക്കാം ഏറ്റെടുത്തു. സ്വീഡൻ ജയിച്ചാൽ ഇബ്ര ആവശ്യപ്പെട്ട സാധനം വാങ്ങിത്തരും. എന്നാൽ, ബെക്കാം അവിടെ നിർത്തിയില്ല. ഇംഗ്ലണ്ട് ജയിച്ചാൽ മറ്റൊരു കാര്യംകൂടി ഇബ്ര ചെയ്യണം.
വെംബ്ലി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിെൻറ ജഴ്സിയണിഞ്ഞ് വന്നിരുന്ന് ഹാരി കെയ്നിെൻറയും കൂട്ടരുടെയും കളികാണണം. ഇതിനോട് ഇബ്ര പ്രതികരിച്ചില്ലെങ്കിലും കായികലോകം കാത്തിരിക്കുകയാണ്, ഇൗ ബെറ്റ് തീരുമാനമാവാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.