ബ്വേനസ് എയ്റിസ്: അർജൈൻറൻ കോച്ച് ജോർജ് സാംപോളിയെ ദേശീയ ടീം കോച്ചായി നിലനിർത്തുമോയെന്ന് ഇൗ മാസം അവസാനത്തോടെ അറിയും. ലോകകപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു പുറത്തായതിനു പിന്നാലെ അർജൈൻറൻ കോച്ചിെൻറ കസേര തെറിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഫുട്ബാൾ ഫെഡറേഷൻ സ്ഥിരീകരണമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം സാംപോളിയുമായി ഫെഡറേഷൻ ഭാരവാഹികൾ സംസാരിച്ചു. സാംപോളി തൽക്കാലം അർജൻറീന അണ്ടർ20 ടീമിനെ പരിശീലിപ്പിക്കുമെന്ന് എ.എഫ്.എ അറിയിച്ചു. സെപ്റ്റംബർ ആറിന് ഗ്വാട്ടമാലക്കെതിരെയാണ് അർജൻറീനയുടെ ലോകകപ്പിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരം.
ടീം പുറത്തായതിനു പിന്നാലെ അർജൈൻറൻ സ്പോർട്സ് മാഗസിൻ ഒലെ നടത്തിയ സർവേയിൽ 82 ശതമാനം പേരും സാംേപാളിയെ പുറത്താക്കണമെന്ന് അഭിപ്രായമുള്ളവരായിരുന്നു. 15 മത്സരങ്ങളിൽ ഏഴു ജയവും നാലു വീതം സമനിലയും തോൽവിയുമാണ് സാംപോളിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.