റഷ്യയിൽ ഔദ്യോഗിക വിദ്യാഭ്യാസം തുടങ്ങുന്നത് ഏഴാം വയസ്സിൽ ഒന്നാം ക്ലാസിലെ ‘ഫസ്റ്റ് ബെൽ’ എന്ന വ്യത്യസ്തമായ പരിപാടിയോടു കൂടിയാണ്. പതിനൊന്നാം ക്ലാസിൽ ‘ലാസ്റ്റ് ബെൽ’ കൂടി നിർബന്ധിത വിദ്യാഭ്യാസം സമാപിക്കും. 11ാം ക്ലാസിൽ രാജ്യം മൊത്തമുള്ള ഏകീകൃത പരീക്ഷയാണ് ഉന്നത വിദ്യാഭ്യാസത്തിെൻറ ഗതിവിഗതികൾ നിർണയിക്കുന്നത്. ൈകയിൽ നിറയെ പൂക്കളുമായി ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ സ്കൂൾ മുറ്റത്തെത്തുന്നു. അധ്യാപകരും സീനിയർ വിദ്യാർഥികളും ഇവരെ സ്വീകരിച്ചാനയിക്കുന്നു. തുടർന്ന് വർണശബളമായ പരിപാടികളോടു കൂടി ഫസ്റ്റ് ബെൽ ആരംഭിക്കുന്നു.
പൂക്കൾ അവിഭാജ്യ ഘടകമാണ്. ഏതു പാതിരാത്രിയിലും പൂക്കടകളും സജീവമാണ്. സെപ്റ്റംബറിൽ തുടങ്ങുന്ന സ്കൂൾ അധ്യയനം മേയ് വരെ ഒമ്പത് മാസം നീണ്ടുനിൽക്കും. ബാക്കിയുള്ള മൂന്നു മാസക്കാലം അവധിയാഘോഷത്തിെൻറ നാളുകളാണ്. മിക്ക കുടുംബാംഗങ്ങളും അവധിയാഘോഷത്തിെൻറ ഭാഗമായി പല വിദേശ രാജ്യങ്ങളിലും പോവുകയാണ് പതിവ്. അതിനു കഴിയാത്തവർ പട്ടണത്തിന് പുറത്തുള്ള ‘ദാച്ച’ എന്ന ഫാം ഹൗസുകളിേലക്ക് ചേക്കേറും. എന്തു തന്നെയായാലും സ്കൂൾ തുറക്കുമ്പോഴേക്കും തൊലി ഒന്ന് കറുത്തില്ലായെങ്കിൽ അത് വലിയ നാണക്കേടു പോലെയാണ്. എവിടെയും പോകാതെ വീട്ടിനകത്ത് ചടഞ്ഞിരുന്നത് നാട്ടുകാരറിയും.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ക്ലാസ് ടീച്ചർ മാറുന്നില്ല. അതുപോലെ അഞ്ചു മുതൽ പതിനൊന്നു വരെയും. അതുകൊണ്ടുതന്നെ കുട്ടിയെ നന്നായറിയാനും മാനസികമായ ആത്മബന്ധം സ്ഥാപിക്കാനും കഴിയാറുണ്ടെന്ന് അധ്യാപകനും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അംഗവുമായ അലക്സി നെറ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ‘ലാസറ്റ് ബെൽ’ എന്ന സന്തോഷമുഹൂർത്തത്തിൽ അധ്യാപകരെ പിടിച്ച് പൊട്ടിക്കരയുന്ന വിദ്യാർഥികളെ കാണാമത്രെ. ലാസ്റ്റ് ബെൽ നല്ല ആഘോഷമാണ്.
ജീവിതത്തിെൻറ പുറംകാഴ്ചകളിേലക്കുള്ള ഒരു ബെൽ തന്നെയാണത്. നേരത്തേ തിരഞ്ഞെടുത്ത ഒരു ഒന്നാം ക്ലാസിെല മിടുക്കനെയോ മിടുക്കിയെയോ 11ാം ക്ലാസിലെ മിടുക്കൻ തോളിലേറ്റി നടന്ന് സ്കൂൾ ബെൽ അടിക്കുന്നതോടെ ലാസ്റ്റ് ബെൽ ചടങ്ങിന് തുടക്കമായി. നമ്മുടെ നാട്ടിലെ യാത്രയയപ്പ് പരിപാടിയുടെ മറ്റൊരു രീതി. നഗരത്തിൽ മുഴുവൻ അന്ന് പതിനൊന്നാം ക്ലാസുകാരുടെ ആഘോഷമായിരിക്കും. എങ്കിലും ഒരിടത്തും നിയമ പാലകർക്കോ സ്കൂൾ അധികൃതർക്കോ ഇവർ ഒരു തലവേദന ആവാറില്ല. ഏകീകൃത വിദ്യാഭ്യാസ വെബ്സൈറ്റിലൂടെ രക്ഷിതാവിന് തെൻറ കുട്ടിയുടെ ഏതു തരം റിപ്പോർട്ട് വേണമെങ്കിലും കാണാം.
പൂർണമായും സർക്കാർ നിയന്ത്രണത്തിൽ നല്ല നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനു പുറമെ ഓരോ വലിയ രണ്ട് അപ്പാർട്ട്മെൻറുകൾക്കിടയിലും നാട്ടിലെ അംഗൻവാടി രീതിയിൽ മൂന്നു നേരം ഭക്ഷണത്തോടു കൂടി കിൻറർ ഗാർഡനുകളുമുണ്ട്. ഇവിടെ അവധിയില്ല. പ്രധാനമായും ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രം കൂടിയാണ് ഇവ. ജോലിചെയ്യുന്ന രക്ഷിതാക്കൾക്ക് ഒരാശ്വാസവും. ഒരേ നമ്പറിൽ അഞ്ചു മുതൽ എട്ടു വരെ നഴ്സറികളുണ്ട്. ഇത് നിയന്ത്രിക്കാനായി ഒരു ഡയറക്ടറും. സ്കൂളിൽ തന്നെ ക്ലിനിക്കും വൈദ്യസഹായവും ഏർപ്പെടുത്തും. ക്ലാസിലെ ഒരു കുട്ടിക്ക് പകർച്ചവ്യാധി പിടിപെട്ടാൽ ഒന്നു രണ്ടാഴ്ച അവധിയായിരിക്കും. പക്ഷേ, അധ്യാപകർ വിടില്ല. അവർ ഇടവിട്ട് ഓരോ വീട്ടിലുമെത്തിയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.