മോസ്കോ: ഒരു ജയം മാത്രമകലെയാണ് ഇംഗ്ലണ്ടിന് ഫൈനൽ. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗും മികവുറ്റ താരങ്ങളും ഒരുപാടുണ്ടായിരുന്നിട്ടും ലോകകപ്പിൽ ഇവർക്ക് എന്നും നിർഭാഗ്യം വില്ലനാവാറുണ്ട്. ഇത്തവണ എല്ലാ ദുശ്ശകുനങ്ങളെയും കടത്തിവെട്ടി ഇംഗ്ലീഷ് പട സെമിവരെ എത്തി.
1966ന് ശേഷമൊരു ഫൈനൽ പടിവാതിൽക്കലെത്തിയിരിക്കുന്നു. അതിനു പിന്നിലുള്ള ഭാഗ്യം കോച്ച് ഗാരത് സൗത്ത്ഗേറ്റും അദ്ദേഹത്തിെൻറ ഡ്രസിങ് സ്റ്റൈലുമാണെന്നാണ് ഇംഗ്ലീഷുകാർ വിശ്വസിക്കുന്നത്. ഇതോടെ, സെമി കാണാൻ സൗത്ത്ഗേറ്റ് മാതൃകയിൽ ഇംഗ്ലീഷ് ആരാധകർ വെയ്സ്റ്റ് കോട്ടും ധരിച്ചെത്തും. സമൂഹ മാധ്യമങ്ങളിലും സൗത്ത്ഗേറ്റിെൻറ ഡ്രസിങ് ഹിറ്റായി.
കളി കാണാൻ സെൻറ് പീറ്റേഴ്സ്ബർഗിലേക്ക് വിമാനം കയറാനെത്തിയ ഇംഗ്ലീഷ് ആരാധകരിൽ അധികപേരും വെയ്സ്റ്റ് കോട്ട് ധരിച്ച് ക്യൂനിൽക്കുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഇതോടെ, നഗരത്തിൽ വെയ്സ്റ്റ്കോട്ട് വിപണി സജീവമായ സന്തോഷത്തിലാണ് കച്ചവടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.