തലക്കെട്ടിലെ വാചകത്തിന് സമാനമായ പല വാക്കുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. റഷ്യക്കാർ ഉപയോഗിക്കുന്ന ഈ വാചകത്തിന് ആശയം നമ്മളുടേത് തന്നെ.ഇത് തൂള. ഇവിടെയാണ് നമുക്ക് കാലങ്ങളായി ചായ പകർന്നുനൽകുന്ന നമ്മുടെ സ്വന്തം സമാവറിെൻറ ജന്മഗേഹം. മോസ്കോയിൽനിന്ന് 193 കി.മീറ്റർ അകലെയാണ് സ്ഥലം. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടത്തെ ആളുകൾ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയാണ് സമാവർ. തൂളയിൽ സമാവർ ഉണ്ടാക്കുന്നവരെ മാസ്റ്റേഴ്സ് എന്നാണ് വിളിച്ചിരുന്നത്. മാസ്റ്റേഴ്സിെൻറ കരവിരുതിൽ ഒട്ടനവധി രൂപങ്ങളിൽ നിർമിക്കപ്പെട്ടു. ഇതിെൻറ എക്സിബിഷനും മത്സരങ്ങളും തൂളയിൽ സംഘടിപ്പിക്കാറുണ്ട്. ഓരോ റഷ്യൻ വീട്ടിലെയും ആഢ്യത്വത്തിെൻറ പ്രതീകമായി വ്യത്യസ്ത കരവിരുത് പ്രകടമായ സമാവറുകളായി മാറി. പിന്നീട് ലോകം മുഴുവൻ വ്യാപിച്ചു.
നമ്മുടെ നാട്ടിലെ പോലെത്തന്നെ ചായ ആതിഥേയത്തിെൻറ നല്ല ഒരു അടയാളമാണ്. ചായ് എന്ന് തന്നെയാണ് റഷ്യൻ ഭാഷയിലും പറയുന്നത്. വിവിധ തരം സുഗന്ധവ്യഞ്ജനങ്ങളും ഔഷധ കൂട്ടുകളുമായി തേൻ അടക്കമുപയോഗിച്ച് ഇവർ ചായ തയാറാക്കുന്നു. സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ വ്യത്യസ്ത വകഭേദങ്ങൾ വന്നുവെങ്കിലും ഇപ്പോഴും ഒട്ടനവധി ആവശ്യക്കാർ സമാവറിനു മാത്രം എത്തിച്ചേരുന്നുണ്ട്. നമ്മുടെ നാട്ടിലെ ചായക്കടയിലും കല്യാണവീടുകളിലും മാത്രം കണ്ടുവരുന്ന സമാവർ ഇവിടത്തെ വീടുകളിൽ ഉപയോഗിക്കുന്നു എന്നറിയുമ്പോൾ നമുക്ക് മനസ്സിലാക്കാം ഒരു കാലത്ത് മംഗോളിയയിൽ നിന്നെത്തിയ അതിഥിയായ ചായയുടെ പ്രാധാന്യം.ഗ്രാമങ്ങൾ തേടിയുള്ള യാത്രയിൽ ഒരു പണി നടക്കുന്ന കെട്ടിടത്തിന് മുന്നിൽ വലിയ ഒരു ബോർഡ് കണ്ടു. കുടെയുള്ള റഷ്യക്കാരനായ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി നടന്ന് കാര്യമന്വേഷിച്ചപ്പോൾ ഒരു പ്രകൃതിസ്നേഹിക്ക് ഉത്തേജനമാകുന്ന പുതിയ അറിവുകൾ. ശരിക്കും കേരളീയർ അറിയേണ്ട ആപ്തവാക്യങ്ങൾ.
കെട്ടിടം പണിയാൻ എത്ര മരങ്ങൾ മുറിച്ചു, എത്രയെണ്ണം മാറ്റിസ്ഥാപിച്ചു, പുതിയവ എത്ര നട്ടുപിടിപ്പിച്ചു, എത്ര സ്ക്വയർ ഫീറ്റ് സ്ഥലത്ത് കുറ്റിച്ചെടികൾ നഷ്ടപ്പെട്ടു... ഇങ്ങനെ കുറെ ചോദ്യങ്ങൾ. ചോദ്യങ്ങൾക്ക് സംതൃപ്തമായ ഉത്തരം ബോർഡിലില്ലായെങ്കിൽ ഒരുവിധത്തിലും കെട്ടിടത്തിന് സർക്കാർ അനുമതി കിട്ടില്ലത്രെ. ശൈത്യം അതിെൻറ പരകോടിയിൽ എത്തുന്ന സമയമാണ് കൂടുതൽ മാസങ്ങളും എന്നതിനാൽ കെട്ടിടത്തിനകത്ത് ചൂട് സംവിധാനം നിർബന്ധമായും സർക്കാർ തന്നെ നൽകും. കൂടെ ഇടമുറിയാതെ ലഭിക്കുന്ന ചൂടുവെള്ളവും സർക്കാർ സേവനമാണ്.ശേഷം ഉഴുന്നോ പുതോവ് എന്ന ഗ്രാമാതിർത്തിയിലെ ഒരു ദാച്ചേക്ക് മുന്നിൽ വണ്ടിനിർത്തി.
ആതിഥേയൻ പീറ്റർ ഞങ്ങളെയും കാത്ത് നിൽക്കുകയാണ്. ധാരാളം ഉരുളക്കിഴങ്ങ് ഉണ്ടാക്കുന്ന പാടങ്ങൾ ഇയാൾക്കുണ്ട്. നല്ല ഒരു ചായയും കഴിക്കാം ഉസ്ബക് സ്െറ്റെൽ സമൂസയും. വീട്ടുകാരൊക്കെ അവധിയാത്രക്ക് വേണ്ടി വേറെ ഏതോ സിറ്റിയിലാണ്.ഇദ്ദേഹത്തിന് നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അറിയും. മുത്തച്ഛൻറ കാലം മുതലുള്ള കൃഷിയാണത്രെ ഇത്. ആളില്ലാത്ത സമയത്ത് വീട് വാടകക്ക് നൽകലാണ് പതിവ്. സംസാരിച്ച് സമയം ഒരുപാട് വൈകിയതിനാൽ പെട്ടെന്ന് തന്നെ താമസസ്ഥലത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.