മോസ്കോ: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ കലാശപ്പോരിലേക്ക് എത്തിയതോടെ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും വിമർശനം നേരിടുന്നത് ക്രൊയേഷ്യൻ മുന്നേറ്റതാരം നികോള കാലിനിചാണ്. ദേഷ്യം വന്നപ്പോൾ നഷ്ടപ്പെടുത്തിയത് എത്ര വലിയ അവസരമാണെന്ന് കാലിനിച് ഇപ്പോൾ ആലോചിക്കുന്നുണ്ടാകും.
നൈജീരിയക്കെതിരായ ലോകകപ്പിലെ ആദ്യകളിയിൽ പകരക്കാരനായി കളത്തിലിറങ്ങാൻ വിസമ്മതിച്ച നികോള കാലിനിചിനെ ടീമിൽനിന്നും പുറത്താക്കിയിരുന്നു. ആദ്യകളിയിൽ റിസർവ് ബെഞ്ചിലുണ്ടായിരുന്ന കാലിനിചിനോട് മത്സരത്തിെൻറ 86ാം മിനിറ്റിൽ മാൻസുകിചിന് പകരമിറങ്ങാനാണ് കോച്ച് സ്ലാറ്റ്കോ ഡാലിക് നിർദേശിച്ചത്. എന്നാൽ, പിണക്കത്തിലായിരുന്ന താരം താൻ ഫിറ്റ് അല്ലെന്നാണ് കോച്ചിന് മറുപടി നൽകിയത്. ഇതോടെ മറ്റൊരു കളിക്കാരനെ ഇറക്കി കോച്ച് സബ്സ്റ്റിറ്റ്യൂഷൻ നടത്തി.
തുടർന്ന് ലോകകപ്പ് സംഘത്തിൽനിന്നും ഒഴിവാക്കിയ താരത്തെ തുടർന്ന് നാട്ടിലേക്ക് മടക്കി അയച്ചു. അപരാജിത കുതിപ്പുമായി തൻറെ ടീം ലോകകപ്പിൻറെ കലാശപ്പോരിലേക്കെത്തുന്നത് വീട്ടിലിരുന്ന് കാണാനാണ് കാലിനിചിൻെറ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.