മോസ്കോ: പൂരം കഴിഞ്ഞ് റഷ്യയിലെ നഗരങ്ങൾ പതിവ് തിരക്കുകളിലേക്കും കളി കഴിഞ്ഞ് ടീമുകൾ സ്വന്തം തട്ടകത്തിലേക്കും മടങ്ങുേമ്പാൾ സമ്മാനപ്പെരുമഴയൊരുക്കി ഫിഫ. ചാമ്പ്യന്മാർ മുതൽ അവസാനക്കാർ വരെ ഒാരോ ടീമിനും വൻതുകയാണ് സമ്മാനം ലഭിക്കുക.
താരങ്ങൾക്ക് ഇതിൽനിന്ന് എത്ര നൽകണമെന്നതു പക്ഷേ, അതത് ടീം അസോസിയേഷനുകളുടെ സ്വാതന്ത്ര്യം. പല രാജ്യങ്ങളും പെങ്കടുത്ത കളിക്കാർക്ക് ഫിഫയുടെ സമ്മാനത്തുകക്കു പുറമെ വേറെയും നൽകുന്നുണ്ട്. 2739 കോടി രൂപയാണ് മൊത്തം സമ്മാനത്തുക. ഇതിൽ ചാമ്പ്യന്മാർക്ക് 260 കോടി രൂപ ലഭിക്കും.
രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് 191 കോടിയും മൂന്നാമതുള്ളവർക്ക് 164 കോടിയുമാണ്. സെമി കടന്ന ടീം എന്ന നിലക്ക് നാലാമന്മാർക്കുമുണ്ട്, 150 കോടി. അഞ്ചു മുതൽ എട്ടു വരെ സ്ഥാനക്കാർക്ക് 123 കോടി, ഒമ്പതു മുതൽ 16 വരെ 82 േകാടി, 17 മുതൽ 32 വരെ സ്ഥാനങ്ങളിലുള്ളവർക്ക് 54 കോടി എന്നിങ്ങനെയും ലഭിക്കും.
മൊത്തം സമ്മാനത്തുക 2739 കോടി രൂപ
ചാമ്പ്യന്മാർ
260 കോടി (9.5 ശതമാനം)
റണ്ണേഴ്സ്അപ്
191 കോടി (ഏഴു ശതമാനം)
മൂന്നാം സ്ഥാനം
164 കോടി (ആറു ശതമാനം)
നാലാം സ്ഥാനം
150 കോടി (5.5 ശതമാനം)
5-8 സ്ഥാനക്കാർ
439 കോടി (16 ശതമാനം ശതമാനം)
9-16 സ്ഥാനക്കാർ
658 കോടി (24 ശതമാനം)
17 മുതൽ 32 വരെ
878 കോടി (32 ശതമാനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.