മോസ്കോ: ഇപ്പോൾ ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ മീശ ആരുടേതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അത് ലോകകിരീടം സ്വന്തമാക്കിയ ഫ്രഞ്ച് ടീമിലെ ഡിഫൻഡറായ ആദിൽ റാമിയുടെ കൊമ്പൻമീശയാണ്. കാരണം എന്താണെന്നല്ലേ? റഷ്യൻ ലോകകപ്പിൽ ഒരു മത്സരത്തിൽപോലും കളത്തിലിറങ്ങാത്ത റാമിയാണ് ഫ്രാൻസിെൻറ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്ന വിചിത്ര വിശ്വാസത്തിലാണ് ഫ്രഞ്ച് കളിക്കാരും ആരാധകരും.
അേൻറായിൻ ഗ്രീസ്മാനും ടീം മാനേജ്മെൻറിലെ പലരും ടീമിന് ഭാഗ്യം ൈകവരാൻവേണ്ടി പരിശീലനത്തിനിടെ തെൻറ മീശയിൽ സ്പർശിച്ചതായും ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ മീശയുടെ ഉടമയായതിനാൽതന്നെ അത് നിലനിർത്തുമെന്നും 32കാരനായ മാഴ്സെ താരം പറഞ്ഞു. ഗ്രൂപ് ഘട്ടത്തിൽ റാമിയുടെ ഭാഗ്യമീശയിൽ തൊട്ട് മത്സരം ആരംഭിക്കുകയെന്ന പ്രവണതക്ക് ഗ്രീസ്മാൻ തുടക്കമിട്ടതിനുപിന്നാലെ സഹതാരങ്ങളും ടൂർണമെൻറിലുടനീളം ഇൗ പതിവ് തുടരുകയായിരുന്നു.
ഫാബിയൻ ബാർത്തേസിെൻറ മൊട്ടത്തലയിൽ ചുംബിക്കുന്ന ലോറൻറ് ബ്ലാങ്ക്
എന്നാൽ, ഫ്രഞ്ച് ടീമിെൻറ ഇൗ ആചാരം പുതിയതൊന്നുമല്ലെന്നതാണ് രസകരം. 1998ൽ കന്നി ജേതാക്കളായ ലോകകപ്പിൽ ഭാഗ്യം കൈവരാൻ ഫാബിയൻ ബാർത്തേസിെൻറ മൊട്ടത്തലയിൽ ചുംബിക്കുന്ന ലോറൻറ് ബ്ലാങ്കാണ് ഫ്രാൻസ് ടീമിലെ ഇത്തരം വിശ്വാസങ്ങളുടെ തലതൊട്ടപ്പൻ. ഫലവത്തായ ആ വിശ്വാസത്തിനുശേഷം 20 വർഷങ്ങൾക്കിപ്പുറം ഒരാചാരംകൂടി ലെസ് ബ്ലൂസിെൻറ വിജയത്തിൽ പങ്ക് വഹിച്ചുവെന്നാണ് ഫ്രഞ്ചുകാരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.