ഗോൾഡൻ ബാൾ
ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന പുരസ്കാരം. ഫിഫ സാേങ്കതിക സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. രണ്ടാമത്തെ മികച്ച താരത്തിന് സിൽവർ ബാളും മൂന്നാമത്തെ താരത്തിന് ബ്രോൺസ് ബാളും സമ്മാനിക്കും. ലോകകപ്പ് പന്തിെൻറ ഒൗദ്യോഗിക പ്രായോജകരായ അഡിഡാസ് ആണ് ഇൗ പുരസ്കാരങ്ങളും സ്പോൺസർ ചെയ്യുന്നത്. 1982 ലോകകപ്പ് മുതലാണ് ഇൗ പുരസ്കാരം നൽകിത്തുടങ്ങിയത്.
ലൂക മോഡ്രിച് (ക്രൊയേഷ്യ)
⊿ മിഡ്ഫീൽഡർ
⊿ 32 വയസ്സ്
⊿ അന്താരാഷ്ട്ര മത്സരം: 113
⊿ ഗോൾ: 14
⊿ 2018 ലോകകപ്പ്
⊿ മത്സരം: 7
⊿ മിനിറ്റ്: 694
⊿ ഒാടിയ ദൂരം: 72.3 കി.മീറ്റർ
⊿ ഗോൾ: 2
⊿ അസിസ്റ്റ്: 1
⊿ ഗോൾ ഷോട്ട്: 10
⊿ ലക്ഷ്യത്തിലേക്കുള്ള ഷോട്ട്: 4
⊿ പാസ്: 523
ഗോൾഡൻ ബൂട്ട്
ലോകകപ്പിലെ ടോപ് സ്കോറർക്ക് നൽകുന്ന പുരസ്കാരം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് സിൽവർ, ബ്രോൺസ് ബൂട്ടുകളും സമ്മാനിക്കുന്നു. 1982 ലോകകപ്പിലാണ് ഗോൾഡൻ ഷൂ എന്ന പേരിൽ ടോപ് സ്കോറർക്ക് പുരസ്കാരം നൽകാൻ തുടങ്ങിയത്. 2010ൽ ഇത് ഗോൾഡൻ ബൂട്ട് എന്നാക്കി മാറ്റി. നേരത്തേ, ഒന്നിൽ കൂടുതൽ പേർ തുല്യതയിലായാൽ പുരസ്കാരം പങ്കിടുകയായിരുന്നു രീതി. എന്നാൽ, 1994 മുതൽ നിയമം മാറ്റി. തുല്യത വന്നാൽ പെനാൽറ്റി ഗോളുകൾ കുറക്കുകയാണ് ആദ്യം ചെയ്യുക. എന്നിട്ടും തുല്യതയാണെങ്കിൽ അസിസ്റ്റുകളുടെ എണ്ണം പരിഗണിക്കും. എന്നാൽ, ആ വർഷംതന്നെ ഇത് നടപ്പാക്കിയിട്ടും തുല്യത മറികടക്കാൻ കഴിയാതിരുന്നതോടെ റഷ്യയുടെ ഒലെഗ് സാലെേങ്കായും ബൾഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയ്ക്കോവും പങ്കിടുകയായിരുന്നു.
2006 മുതൽ അതും തുല്യമായാൽ ഏറ്റവും കുറച്ച് സമയം കളിച്ചവർക്ക് മുൻതൂക്കം നൽകുന്ന നിയമംകൂടി കൂട്ടിച്ചേർത്തു. 2010ൽ ജർമനിയുടെ തോമസ് മ്യൂളർ, നെതർലൻഡ്സിെൻറ വെസ്ലി സ്നൈഡർ, സ്പെയിനിെൻറ ഡേവിഡ് വിയ്യ, ഉറുഗ്വായ്യുടെ ഡീഗോ ഫോർലാൻ എന്നിവർ അഞ്ച് ഗോളുകളുമായി തുല്യത പാലിച്ചപ്പോൾ കൂടുതൽ അസിസ്റ്റുള്ള മ്യൂളർ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. ബാക്കിയുള്ളവരിൽ കുറഞ്ഞ സമയം കളിച്ച വിയ്യ സിൽവർ ബൂട്ടും പിന്നീട് കുറഞ്ഞ സമയം കളിച്ച സ്നൈഡർ ബ്രോൺസ് ബൂട്ടും കരസ്ഥമാക്കി.
ഹാരി കെയ്ൻ (ഇംഗ്ലണ്ട്)
⊿ ഫോർവേഡ്
⊿ 24 വയസ്സ്
⊿ അന്താരാഷ്ട്ര മത്സരം: 30
⊿ ഗോൾ: 19
⊿ 2018 ലോകകപ്പ്
⊿ മത്സരം: 6
⊿ മിനിറ്റ്: 573
⊿ ഒാടിയ ദൂരം: 62.7 കി.മീറ്റർ
⊿ ഗോൾ: 6
⊿ അസിസ്റ്റ്: ഇല്ല
⊿ ഗോൾ ഷോട്ട്: 14
⊿ ലക്ഷ്യത്തിലേക്കുള്ള ഷോട്ട്: 6
⊿ പാസ്: 136
ഗോൾഡൻ ഗ്ലൗ
ലോകകപ്പിലെ മികച്ച ഗോൾകീപ്പർമാർക്ക് നൽകുന്ന പുരസ്കാരം. ഫിഫ സാേങ്കതിക സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1994 ലോകകപ്പിലാണ് മികച്ച ഗോളിമാരെ തിരഞ്ഞെടുത്ത് തുടങ്ങിയത്. റഷ്യയുടെ ഇതിഹാസ ഗോൾ കീപ്പർ ലെവ് യാഷിെൻറ പേരിലായിരുന്നു പുരസ്കാരം. 2010 മുതൽ ഇത് ഗോൾഡൻ ഗ്ലൗ പുരസ്കാരമായി. 1994നുമുമ്പ് ലോകകപ്പിലെ ഒാൾ സ്റ്റാർ ഇലവനിൽ ഉൾപ്പെടുന്ന ഗോളിമാരെ മികച്ച ഗോൾകീപ്പർമാരായി പരിഗണിക്കുകയായിരുന്നു പതിവ്. പ്രത്യേക പുരസ്കാരമുണ്ടെങ്കിലും ഗോളിമാരെ ഗോൾഡൻ ബാൾ പുരസ്കാരത്തിനും പരിഗണിക്കും. 2002 ലോകകപ്പിൽ ഗോൾഡൻ ബാൾ നേടിയ ഒലിവർ കാൻ ആണ് ഇൗ നേട്ടം കൈവരിച്ച ഏക ഗോൾകീപ്പർ.
തിബോ കോർട്ടുവ (ബെൽജിയം)
⊿ 26 വയസ്സ്
⊿ അന്താരാഷ്ട്ര മത്സരം: 65
⊿ 2018 ലോകകപ്പ്
⊿ മത്സരം: 7
⊿ മിനിറ്റ്: 630
⊿ സേവ്: 27
ബെസ്റ്റ് യങ് പ്ലെയർ അവാർഡ്
ലോകകപ്പിലെ മികച്ച യുവതാരത്തിന് നൽകുന്ന പുരസ്കാരം. 2006 മുതലണ് പുരസ്കാരം നൽകിത്തുടങ്ങിയത്. ഫിഫ സാ േങ്കതിക സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 21 വയസ്സിന് താഴെയുള്ളവരെയാണ് പരിഗണിക്കുക. 1997 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവെര മാത്രമേ ഇത്തവണ പരിഗണിക്കൂ. പുരസ്കാരമില്ലെങ്കിലും 1958 മുതൽ ഫിഫ ബെസ്റ്റ് യങ് പ്ലെയർ എന്ന പേരിൽ ലോകകപ്പിലെ മികച്ച യുവതാരത്തെ തിരഞ്ഞെടുത്തിരുന്നു.
കെയ്ലിയൻ എംബാപെ (ഫ്രാൻസ്)
⊿ ഫോർവേഡ്
⊿ 19 വയസ്സ്
⊿ അന്താരാഷ്ട്ര മത്സരം: 22
⊿ ഗോൾ: 8
⊿ 2018 ലോകകപ്പ്
⊿ മത്സരം: 7
⊿ മിനിറ്റ്: 534
⊿ ഒാടിയ ദൂരം: 51.9 കി.മീറ്റർ
⊿ ഗോൾ: 4
⊿ അസിസ്റ്റ്: ഇല്ല
⊿ ഗോൾ ഷോട്ട്: 8
⊿ ലക്ഷ്യത്തിലേക്കുള്ള ഷോട്ട്: 7
⊿ പാസ്: 160
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.