ചരിത്രത്തിെൻറ യാദൃച്ഛികതയാവാം ഇത്. റഷ്യയിൽ അർജൻറീന ക്രൊയേഷ്യക്ക് മുന്നിൽ 3-0ത്തിന് തോറ്റ് നാണംകെട്ട രാത്രി ഉണർന്നെഴുന്നേറ്റത് മറ്റൊരു ചരിത്രത്തിെൻറ ഒാർമദിനത്തിലേക്കായിരുന്നു. 1986 ജൂൺ 22ന് ഡീഗോ മറഡോണ ‘ദൈവത്തിെൻറ കൈ’യിലൂടെ ഗോൾ നേടിയ ആ ദിനത്തിെൻറ 32ാം വാർഷികത്തിലേക്ക്. ഇൗ ദിനം ആരും ഒാർത്തില്ലെങ്കിലും മറക്കാതെയിരിക്കുന്ന ഒരാളുണ്ട്. അന്ന് ഫുട്ബാൾ ലോകത്തെ കബളിപ്പിച്ച് മറഡോണ കൈകൊണ്ട് ഗോളടിക്കുേമ്പാൾ ഇംഗ്ലണ്ട് വലക്കുകീഴെ കാത്തിരുന്ന പീറ്റർ ഷിൽട്ടൻ എന്ന ഹതഭാഗ്യനായ ഗോളി. മെസ്സിയുടെ അർജൻറീന തോറ്റമ്പി മടങ്ങുേമ്പാൾ ഷിൽട്ടൻ ആ ദിനം ട്വിറ്ററിലൂടെ ലോകത്തെ ഒാർമിപ്പിച്ചു. ആ ചതിയുടെ ഒാർമ ഇന്നും വേട്ടയാടുന്ന മുൻ ഇംഗ്ലീഷ് ഗോളി അർജൻറീനയുടെ തോൽവിയിലെ സന്തോഷം പ്രകടിപ്പിച്ചുതന്നെ ട്വിറ്ററിൽ കുറിച്ചിട്ടു.
‘‘ദൈവം ഇന്ന് എെൻറ കൂടെയായിരുന്നു! ‘ദൈവത്തിെൻറ കൈ’യുടെ ഒാർമദിനത്തിനു തലേന്നു വൈകുേന്നരം അർജൻറീന അവരുടെ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മോശം കളിയോടെ നാണംകെട്ടത് കാണാനായി’’ -അടക്കിപ്പിടിച്ച സന്തോഷവുമായി പീറ്റർ ഷിൽട്ടൻ കുറിച്ചിടുേമ്പാൾ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ശാപം ലോകകപ്പ് വേദിയിൽ അർജൻറീനയെ ഇന്നും വേട്ടയാടുന്നു.
മറഡോണയോടുള്ള വെറുപ്പും പകയും മുമ്പ് പലതവണ തുറന്നുപറഞ്ഞ ഷിൽട്ടൻ താൻ പൊറുക്കാൻ ഇനിയും തയാറല്ലെന്നുകൂടി വെളിപ്പെടുത്തുന്നു. അർജൻറീനയോടും മറഡോണയോടുമുള്ള വിദ്വേഷം പൊതുവേദികളിലുൾെപ്പടെ ഷിൽട്ടൻ പ്രകടിപ്പിച്ചതുമാണ്. സംഭവം കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മറഡോണയുമായി ഹസ്തദാനം നടത്താനും കൂടിക്കാഴ്ചക്കും വരെ ഷിൽട്ടൻ വിസമ്മതിച്ചു. 1986ന് ശേഷം ഇരുവരും ഇതുവരെ മുഖാമുഖം വന്നിട്ടില്ല. ഏറെ അവസരങ്ങളുണ്ടായിട്ടും മറഡോണ തെൻറ പ്രവൃത്തിയിൽ ഇതുവരെ പശ്ചാതാപം പ്രകടിപ്പിച്ചിട്ടില്ല. ഇേപ്പാൾ മറഡോണ മാപ്പ് പറഞ്ഞില്ലെങ്കിൽ പിന്നീടത് പ്രതീക്ഷിക്കുന്നില്ലെന്നും ഷിൽട്ടൻ ദിവസങ്ങൾക്കുമുമ്പ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.