മോസ്കോ: തിങ്കളാഴ്ച പ്രീക്വാർട്ടറിൽ മെക്സികോയെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് ആശ്വാസമേകി പരിക്കേറ്റ പ്രമുഖ താരങ്ങളായ ഡഗ്ലസ് കോസ്റ്റ, മാഴ്സലോ, ഡാനിലോ എന്നിവർ പരിശീലനത്തിനിറങ്ങി. കോസ്റ്ററീകക്കെതിരായ മത്സരത്തിൽ ഡഗ്ലസ് കോസ്റ്റക്കേറ്റ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിൽ ഇനി കളിക്കാൻ കഴിയില്ല എന്നതരത്തിലും വാർത്തകൾ പരന്നിരുന്നു.
പ്രീക്വാർട്ടറിൽ ഇറങ്ങിയില്ലെങ്കിലും ക്വാർട്ടറിലെത്തിയാൽ കോസ്റ്റയെ വീണ്ടും മഞ്ഞ ജഴ്സിയിൽ കാണാമെന്നാണ് പ്രതീക്ഷ. കോസ്റ്ററീകക്കെതിരെ പകരക്കാരനായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിലായിരുന്നു േകാസ്റ്റക്ക് പരിക്കേറ്റത്. പരിശീലനത്തിനിടെയായിരുന്നു ഡാനിലോയുെട പരിക്ക്. സെർബിയക്കെതിരായ നിർണായക മത്സരത്തിൽ പരിക്കിനെത്തുടർന്ന് കളംവിട്ട മാഴ്സലോക്കും നല്ല പുരോഗതിയുണ്ടെന്ന് ടീം ഡോക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.