പാരിസ്: ക്ലബ് മാറ്റത്തിന് യൂറോപ്പിൽ വിരാമമായ അവസാന ദിവസം പുതിയ തട്ടകം പിടിച്ച് വമ്പന്മാർ. ഇൻറർ മിലാനിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് അനഭിമതനായിരുന്ന അർജൻറീന സ്ട്രൈക്കർ മൗറോ ഇക്കാർഡി പി.എസ്.ജിയിലെത്തി. 2017-18ൽ ഇൻററിനുവേണ്ടി സീസണിലെ ടോപ്സ്കോററായിട്ടും പിന്നീട് മാനേജ്മെൻറുമായി തെറ്റി നിയമനടപടികളുടെ വക്കിൽ നിൽക്കെയാണ് കൂടുമാറ്റം. പി.എസ്.ജിയാകെട്ട, മുൻനിരയിൽ എംബാപ്പെ, കവാനി എന്നിവർ പരിക്കിലും നെയ്മർ പുറത്തും നിൽക്കുന്നതിനാൽ ഇക്കാർഡിയുടെ വരവ് ആഘോഷമാക്കുമെന്നുറപ്പ്. 554 കോടി രൂപക്ക് ഒരു വർഷത്തേക്കാണ് കരാർ. 2013ൽ ഇൻററിലെത്തിയ ഇക്കാർഡി 220 കളികളിലായി ടീമിനുവേണ്ടി 120 ഗോളുകൾ നേടിയിട്ടുണ്ട്.
ബാഴ്സ മിഡ്ഫീൽഡറായിരുന്ന റഫീഞ്ഞ ലാ ലിഗയിലെ സെൽറ്റ വിഗോയിലെത്തിയതാണ് മറ്റൊരു മാറ്റം. ഒരു വർഷത്തേക്ക് വായ്പാടിസ്ഥാനത്തിലാണ് കൈമാറ്റം. ആൻറി റെബിച്ചിനെയും ആന്ദ്രെ സിൽവയെയും ഇറ്റാലിയൻ, ജർമൻ ക്ലബുകൾ വെച്ചുമാറിയതാണ് മൂന്നാമത്തേത്. റെബിച് സീരി എയിൽ എ.സി മിലാനിലേക്ക് മടങ്ങുേമ്പാൾ പകരക്കാരനായി സിൽവ ജർമൻ ക്ലബായ എയിൻട്രാഷ് ഫ്രാങ്ക്ഫുർട്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.