ലണ്ടൻ: കോവിഡ് മഹാമാരിക്കും ഫുട്ബാളിെൻറ വീര്യത്തെ തടയാനാകില്ലെന്ന് യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ. സ്റ്റേഡിയങ്ങളിൽ തിങ്ങിനിറയുന്ന കാണികളുമായി ഫുട്ബാൾ മത്സരങ്ങൾ അധികം വൈകാതെ തന്നെ കാണാനാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് കാരണം കാണികളെ വിലക്കിയ സ്റ്റേഡിയങ്ങളിലേക്ക് അധികം വൈകാതെ അവരെ പ്രവേശിപ്പിക്കാൻ കഴിയും.
ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്കുശേഷം പോലും ഫുട്ബാൾ മാറിയിട്ടില്ല. പിന്നെയാണോ ഒരു വൈറസിന് കളിയെ മാറ്റാനാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് കാരണം അടുത്ത വർഷത്തേക്ക് മാറ്റിവെക്കേണ്ടിവന്ന യൂറോ കപ്പ് 2021ൽ തന്നെ നടക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ ദശലക്ഷം ഡോളറിന് വാതുവെക്കാൻ തയാറാണെന്നും സെഫറിൻ പറഞ്ഞു.
‘‘വൈറസ് എന്നും നിലനിൽക്കുമെന്ന് കരുതുന്നില്ല. മറ്റുള്ളവർ ചിന്തിക്കുന്നതിനെക്കാൾ പെട്ടെന്ന് കോവിഡ് ഭീതിയിൽ മാറ്റമുണ്ടാകും. ഫുട്ബാളിൽ കൊറോണ വൈറസ് വലിയ മാറ്റങ്ങൾ വരുത്തുമെന്ന് കരുതുന്നില്ല’’ -സെഫറിൻ പറഞ്ഞു.
യൂറോപ്പിെൻറ മറ്റു ഫുട്ബാൾ കളിക്കളങ്ങളും ഉണരുന്നു
പാരിസ്: യൂറോപ്പിൽ ജർമൻ ബുണ്ടസ് ലിഗക്ക് പിന്നാലെ മറ്റു രാജ്യങ്ങളിലെ ഫുട്ബാൾ ലീഗുകളിലും പന്തുരുണ്ടുതുടങ്ങുന്നു. കോവിഡ് 19 മൂലം രണ്ടു മാസത്തിലധികം കളി നിർത്തിവെച്ച രാജ്യങ്ങളിലാണ് മത്സരം പുനരാരംഭിക്കുന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും കളിക്കാർ ചെറുഗ്രൂപ്പുകളായി പരിശീലനം തുടങ്ങിയിട്ടുണ്ട്.
ചെക് റിപ്ലബ്ലിക്- മേയ് 23, ഡെൻമാർക്- മേയ് 28, സെർബിയ- മേയ് 30, ഓസ്ട്രിയ- ജൂൺ രണ്ട്, പോർചുഗൽ- ജൂൺ നാല്, സ്ലൊവീനിയ- ജൂൺ അഞ്ച്, െക്രായേഷ്യ- ജൂൺ ആറ്, തുർക്കി- ജൂൺ 12, നോർേവ- ജൂൺ 16, റഷ്യ- ജൂൺ 21, ഫിൻലൻഡ്- ജൂൈല ഒന്ന് എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങൾ ലീഗുകൾ പുനരാരംഭിക്കാനുള്ള തീയതിയായി തീരുമാനിച്ചത്.
യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിൽ ബുണ്ടസ്ലിഗ തുടങ്ങിക്കഴിഞ്ഞു.
ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്പെയിനിലും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിൽ ജൂൺ 14നു ശേഷമേ സീസൺ ആരംഭിക്കുകയുള്ളൂവെന്ന് ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. ജൂൺ പകുതിയോടെ പ്രീമിയർ ലീഗ് പുനരാരംഭിക്കുകയാണ് ലക്ഷ്യം. പരിശീലനം ആരംഭിച്ച സ്പാനിഷ് ലാ ലിഗയിൽ ജൂൺ 12നാണ് മത്സരം വീണ്ടും തുടങ്ങാൻ ശ്രമിക്കുന്നത്.
പ്രീമിയർ ലീഗിൽ ആറ് പേർക്ക് കോവിഡ്
ലണ്ടൻ: പ്രീമിയർ ലീഗ് ക്ലബുകളിലെ കളിക്കാരിലും പരിശീലകരിലും അടക്കം നടത്തിയ പരിശോധനയിൽ മൂന്ന് ക്ലബുകളിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 748 പേരിൽ നടത്തിയ പരിേശാധനയിലാണ് വാറ്റ്ഫോഡ് കളിക്കാരൻ അടക്കം ആറ് പേർക്ക് രോഗം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.