മഹാമാരിക്കു മുന്നിൽ പകച്ചുപോയ ഫുട്ബാൾ ലോകം വീണ്ടും സജീവമാവുന്നു. യൂറോപ്പിലെ വിവിധ ലീഗുകൾ വീണ്ടും പന്തുതട്ടാനുള്ള ഒരുക്കം തുടങ്ങി. കോവിഡിനെ ഒരുവിധം പിടിച്ചുകെട്ടി ജർമനി, സ്പെയിൻ, ഇറ്റലി എന്നിവടങ്ങളിൽ കളിക്കാർ പരിശീലനക്കളത്തിൽ തിരിച്ചെത്തുന്നു. ഫ്രഞ്ച്, ഡച്ച് ലീഗുകൾ സീസൺ റദ്ദാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടിൽ സീസൺ പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും നടപടികളൊന്നും ആയിട്ടില്ല.
ജർമനിയിൽ പച്ചക്കൊടി
ബുണ്ടസ് ലിഗ സീസൺ പുനരാരംഭിക്കാൻ ജർമൻ സർക്കാറിെൻറ പച്ചക്കൊടി. എന്നാൽ, മേയ് 21നു ശേഷം കളി തുടങ്ങാനാണ് അനുമതിയെന്നാണ് സൂചന. തീയതി ചാൻസലർ അഞ്ജല മെർകൽ പ്രഖ്യാപിക്കും. കാണികൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും കളി. ബുണ്ടസ് ലിഗ ഒന്നും രണ്ടും ഡിവിഷൻ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് രണ്ടാം വാരമാണ് രാജ്യത്തെ ഫുട്ബാൾ മത്സരങ്ങൾ നിർത്തിവെച്ചത്. കളി തുടങ്ങും മുേമ്പ താരങ്ങളെല്ലാം നിർബന്ധിത ക്വാറൻറീൻ പാലിക്കണമെന്നും നിർദേശമുണ്ട്. ഏപ്രിൽ ആറോടെതന്നെ ജർമനിയിൽ ടീമുകൾ പരിശീലനം പുനരാരംഭിച്ചിരുന്നു. കളി തുടങ്ങും മുമ്പായി 36 ടീമുകളിെല കളിക്കാരും കോച്ചിങ് സ്റ്റാഫുമായി 1,724 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇതിൽ 10 പേർക്കാണ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്.
പരിശീലനം തുടങ്ങി യുവൻറസ്
ഈ മാസം കളി തുടങ്ങാമെന്ന് പ്രഖ്യാപിച്ച ഇറ്റലിയിൽ സീരി ‘എ’ ചാമ്പ്യൻ ടീമായ യുവൻറസ് പരിശീലനമാരംഭിച്ചു. കളിക്കാർ ഓരോരുത്തരായാണ് പരിശീലനം നടത്തിയത്. ജോർജിയോ ചെല്ലിനി, ലെനാർഡോ ബനൂചി, ആരോൺ റംസി, മിറാലം പാനിച്, യുവാൻ ക്വഡ്രാഡോ, റുഗാനി, മറ്റി്യ ഡി സ്കിഗ്ലിയോ തുടങ്ങിവർ ഓരോ ബാച്ചായാണ് പരിശീലനം നടത്തിയത്. നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 14 ദിവസം ക്വാറൻറീനിലാണ്. അറ്റ്ലാൻറ, ബൊളോന, ഉദ്നിസെ, സസൗള, ലിസെ തുടങ്ങിയ ടീമുകളും കഴിഞ്ഞ ദിവസം പരിശീലനത്തിൽ തിരിച്ചെത്തി.
പരിശോധന കഴിഞ്ഞ് ലാ ലിഗ
സർക്കാർ അനുമതിക്കു പിന്നാലെ ലാ ലിഗ ക്ലബുകളും പരിശീലനത്തിരക്കിലേക്ക്. ലാ ലിഗ ഒന്നും രണ്ടും ഡിവിഷൻ ടീമുകൾ കളിക്കാർക്കും സ്റ്റാഫിനും കോവിഡ് പരിശോധന പൂർത്തിയാക്കി. ജൂണിൽ സീസൺ തുടങ്ങുമെന്നാണ് പ്രതീക്ഷ. ബാഴ്സലോണ താരങ്ങളായ ലയണൽ മെസ്സി, അെൻറായിൻ ഗ്രീസ്മാൻ, അർതുറോ വിദാൽ, ലൂയി സുവാരസ്, ജെറാഡ് പിക്വെ എന്നിവർ കോവിഡ് പരിശോധനക്ക് വിധേയരായി. റയൽ മഡ്രിഡിെൻറ കരിം ബെൻസേമ, നാചോ ഫെർണാണ്ടസ്, ഹാമിഷ് റോഡ്രിഗ്വസ്, ഗാരെത് ബെയ്ൽ, മാഴ്സലോണ തുടങ്ങിയവരും പരിശോധനക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.