ലണ്ടന്‍: ക്രിസ്മസ് ആഘോഷപ്പിറ്റേന്ന് വീണ്ടും ഇംഗ്ളണ്ടില്‍ ഫുട്ബാള്‍ പോരാട്ടം. സമ്മാനപ്പെട്ടിപൊട്ടിച്ച് വിജയംനുകരാന്‍ വമ്പന്മാരെല്ലാം കളത്തിലിറങ്ങും. കിരീടപ്പോരാട്ടത്തില്‍ പാതിദൂരം കടന്നതോടെ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയാണ് മുന്നിലുള്ളത്. 17 കളിയില്‍ 43 പോയന്‍റ് സമ്പാദ്യം. ലിവര്‍പൂള്‍ (37), മാഞ്ചസ്റ്റര്‍ സിറ്റി (36), ആഴ്സനല്‍ (34), ടോട്ടന്‍ഹാം (33), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (30) എന്നിവരാണ് പിന്നില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍. നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റി 17 പോയന്‍റുമായി 15ാം സ്ഥാനത്താണ്. ബോക്സിങ് ഡേയില്‍ ചെല്‍സി-ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -സണ്ടര്‍ലന്‍ഡിനെയും ലെസ്റ്റര്‍ സിറ്റി-എവര്‍ട്ടനെയും ആഴ്സനല്‍-വെസ്റ്റ്ബ്രോംവിച്ചിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.