മൂന്നു രാജ്യങ്ങൾക്കുവേണ്ടി ഫുട്ബാൾ കളിക്കാൻ അർഹതയുള്ളവനാണ് അർജൻറീനയുടെ നീലയും വെള്ളയും കുപ്പായമണിഞ്ഞ് മെസ്സിക്കൊപ്പം മുന്നേറുന്ന പൗലോ ഡിബാല. അച്ഛെൻറ പിന്മുറക്കാർ പോളണ്ടുകാരും അമ്മയുടേത് ഇറ്റലിയും. പൗലോ ജനിച്ചത് അർജൻറീനയിൽ. മൂന്നു രാജ്യങ്ങൾക്കും ബൂട്ടണിയാമെങ്കിലും അർജൻറീനക്കേ കളിക്കൂ എന്നു തീരുമാനിച്ച പൗലോ ഇറ്റലിയുടെയും പോളണ്ടിെൻറയും വാഗ്ദാനങ്ങൾ നന്ദിപൂർവം നിരസിച്ചു. ആദ്യം കളിക്കാൻ അവസരം ലഭിച്ചത് ഇറ്റലിക്കുവേണ്ടിയായിരുന്നു. കൊച്ചു പൗലോയെ സമ്മർദത്തിലാക്കിക്കൊണ്ട് അവരുടെ ദേശീയ ടീം അധികൃതരും പരിശീലകരും നിരവധി വാഗ്ദാനങ്ങളും നൽകി. ഒടുവിൽ പിതാവിെൻറ ഉപദേശം ഉൾക്കൊണ്ടാണ് ല അൽബി സെലസ്റ്റെ (വെള്ളയും നീലയും) കുപ്പായം സ്വീകരിച്ചത്.
സ്വാതിതിരുനാൾ രാജാവിെൻറ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ഒരു അനുഭവകഥയാണ് ഡിബാല എന്ന ഫുട്ബാൾ കളിക്കാരേൻറത്. ശരിക്കും ഒരു ഗർഭസ്ഥ ശ്രീമാൻ. അർജൻറീനയുടെ പരമ്പരാഗത ഫുട്ബാൾ പൈതൃകവും പാരമ്പര്യവും ഉൾക്കൊണ്ട പന്തുകളിക്കാരനായിരുന്ന ഡിബാലയുടെ പിതാവ് അഡോൾഫോ തനിക്കു പിറക്കാൻ പോകുന്ന മകൻ ലോകം അറിയപ്പെടുന്ന കാൽപന്തുകളിക്കാരനാകുമെന്ന് പ്രവചിച്ചു. മാതാവിനുപോലും ചിരിയടക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല. എന്നാൽ, അച്ഛെൻറ പ്രവചനംപോലെ കുഞ്ഞു പൗലോ നടക്കാൻ തുടങ്ങുംമുേമ്പ പന്തിനെ തോഴനാക്കി. ഒപ്പം പിതാവും പുത്രനുമായുള്ള സൗഹൃദം പന്തുകളിയിലൂടെ ദൃഢമാവുകയും ചെയ്തു. എന്നും ഏറ്റവും അടുത്ത കൂട്ടുകാരനും ഉപദേഷ്ടാവും വഴികാട്ടിയുമായിരുന്നു പിതാവ്.
കുടുംബത്തിന് ഐശ്വര്യം കൊണ്ടുവന്നവൻ എന്ന പിതാവിെൻറ വിശ്വാസമായിരുന്നു ജൂവൽ (രത്നം) ‘ല ഹോയ’ എന്ന വിളിപ്പേരിെൻറ രഹസ്യം. പേരുപോലെ തിളങ്ങുന്നതായി കുഞ്ഞു പൗലോയുടെ കളിക്കളത്തിലെ പ്രകടനങ്ങൾ. തെൻറ പ്രവചനം ഉറപ്പായും യാഥാർഥ്യമാകുമെന്ന് വിശ്വാസമുണ്ടായിരുന്ന പിതാവ് അഡോൾഫോ സമ്പാദ്യവും സമയവും മകനായി നീക്കിവെച്ചു. പൗലോയുടെ കൂട്ടുകാരനും മാനേജരും വഴികാട്ടിയും ഒക്കെയായ അഡോൾഫോ മകന് മറ്റൊരു വിളിപ്പേര് സമ്മാനിച്ചുകൊണ്ട് നേരേത്ത യാത്രയായി. 2008ൽ പൗലോക്കു കേവലം 14 വയസ്സുള്ളപ്പോൾ ആമാശയത്തിൽ അർബുദരോഗം ബാധിച്ചു. അതേ വർഷം അന്ത്യശ്വാസവും വലിച്ചു.
അച്ഛെൻറ മരണത്തോടെ സാമ്പത്തികബാധ്യതയായി. ഡിബാല കുടുംബം അടുത്തുള്ള ഒരു െഗസ്റ്റ് ഹൗസിലേക്കു താമസം മാറി. അങ്ങനെ ലഭിച്ച പേരാണ് ‘എൽ പിബെ ഡി ലാ പെൻഷൻ’. അതായത് പെൻഷൻകാരനായ കുട്ടി. ആ പരിഹാസമൊന്നും അധിക നാൾ നീണ്ടുനിന്നില്ല. പിതാവ് സ്വപ്നംകണ്ടപോലെ ആ വജ്രക്കാലുകൾ കളിക്കളത്തിൽ വിസ്മയം കാട്ടിത്തുടങ്ങിയപ്പോഴേ കോടികൾ ആ കുടുംബത്തിെൻറ അക്കൗണ്ടിൽ കുമിഞ്ഞുകൂടി. എന്നാൽ, പൗലോ പിതാവിെൻറ ശവകുടീരത്തിൽനിന്ന് കണ്ണീരോടെ പ്രാർഥിച്ചത് ആ സമ്പത്തിനേക്കാളേറെ താൻ ആഗ്രഹിക്കുന്നത് പിതാവിെൻറ സാമീപ്യത്തിനായിരുന്നു.
റെേക്കാഡുകളുടെ തോഴനാണ് പൗലോ. പത്താം വയസ്സിൽ എല്ലാ നിയമങ്ങൾക്കും ഇളവ് നൽകിക്കൊണ്ട് അർജൻറീനയിലെ ഇൻസ്റ്റിറ്റ്യൂട്ടോ കൊർഡോബ ക്ലബ് അവന് കരാർ നൽകി. മാറിയോ കെംപസിെൻറ റെേക്കാഡ് തകർത്തുകൊണ്ട് അർജൻറീനയിലെ പ്രായംകുറഞ്ഞ ഗോൾ സ്കോറർ ആയതും അഡോൾഫോയുടെ പ്രിയ പുത്രനായിരുന്നു. 16ാം വയസ്സിൽ തെൻറ ക്ലബിനുവേണ്ടി 40 മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് 17 ഗോളുകളും അടിച്ചുകൂട്ടി.
ഡിബാലയുടെ ഗോളടിമികവിനോളംതന്നെ പ്രശസ്തമാണ് അസാധ്യമായ അയാളുടെ ബാൾ കൺട്രോളും ഡ്രിബ്ലിങ് വിരുതും വിസ്മയിപ്പിക്കുന്ന വേഗവും. ഇതുകാരണം ആത്മമിത്രവും പലർമോയിലെ സഹകളിക്കാരനുമായ പോൾ പോഗ്ബ നൽകിയതാണ് ‘സ്ക്വയർR2’ എന്ന ഓമനപ്പേര്.
റഷ്യ ലോകകപ്പിൽ അർജൻറീന ടീമിൽ മെസ്സിക്കൊപ്പം ഡിബാലയും മുന്നേറ്റനിരയിലുണ്ടാവുമെന്നാണ് ആരാധക പ്രതീക്ഷ. അർജൻറീനക്ക് ഇക്കാർഡിയേക്കാൾ ഇപ്പോൾ ആവശ്യം കൗശലക്കാരനായ ഒരു ഗോൾ ഗെറ്ററെയും പന്തെത്തിക്കാൻ കഴിയുന്ന ഒരു ഒഫൻസീവ് മിഡ്ഫീൽഡറെയും ആണെന്നാണ് ഫുട്ബാൾ പണ്ഡിറ്റുകളുടെ വിശകലനം. അത് കോച്ച് സാംപോളിയും ശരിവെച്ചാൽ േപ്ല സ്റ്റേഷൻ ഷൂട്ട് ബട്ടണിൽ വിരലമർത്തുംപോലെ മിന്നുന്ന ഗോളടിക്കാൻ ഡിബാലയുണ്ടാവും. അത് ധന്യനായ പിതാവ് അഡോൾഫോ സ്വർഗത്തിലിരുന്ന് സംതൃപ്തിയോടെ കണ്ടുകൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.