വാഷിങ്ടൺ: മൂന്നു ഗോളിന് ടീം പിറകിൽ നിൽക്കെ അസാധ്യ ആംഗിളിൽ പന്ത് വലയിലെത്തിച്ച് കരിയറിൽ 500 ഗോളുകളെന്ന അപൂർവ നാഴികക്കല്ല് പിന്നിട്ട് സ്ലാറ്റൻ ഇബ്രാഹിമോവിച്. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ടൊറേൻറാക്കെതിരായ മത്സരത്തിലായിരുന്നു ലോസ് ആഞ്ജലസ് ഗാലക്സി താരമായ ഇബ്രയുടെ മിന്നുംഗോൾ. ഇപ്പോഴും കളത്തിലുള്ളവരിൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിറകിൽ 500 ഗോൾ തികക്കുന്ന മൂന്നാമനായി മുൻ സ്വീഡിഷ് താരം. മൂന്നു ഗോളിന് പിന്നിൽനിൽക്കെ നേടിയ കണ്ണഞ്ചും ഗോളിെൻറ ബലത്തിൽ ഗാലക്സി ഒപ്പം പിടിച്ചെങ്കിലും പിന്നീട് രണ്ടെണ്ണം കൂടി അടിച്ചുകയറ്റി ടൊറേൻറാ കളി ജയിച്ചു. സ്കോർ 5-3.
ആദ്യ പകുതിയുടെ 41ാം മിനിറ്റിലായിരുന്നു, തൈക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റായ താരത്തിെൻറ മെയ്വഴക്കം ആവോളം കണ്ട അവിശ്വസനീയ ഗോൾ പിറന്നത്. മൈതാനത്തിെൻറ മധ്യത്തിൽനിന്ന് ജൊനാഥൻ സാേൻറാസ് നൽകിയ നീണ്ട പാസ് ഗോൾമുഖത്ത് എതിർ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി സ്കോർപിയോൺ കിക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു സ്ലാറ്റൻ.
അപകടം മണക്കാതെ ഒപ്പംനിന്ന പ്രതിരോധ നിരയും തൊട്ടുമുന്നിലായിരുന്ന ഗോളിയും ഗാലറിയിലെ പതിനായിരങ്ങളും ഒരുപോലെ സ്തംഭിച്ചുനിന്ന നിമിഷം. കഴിഞ്ഞ മാർച്ചിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് ഗാലക്സിയിലെത്തി കന്നിമത്സരത്തിൽ തന്നെ 40 വാര അകലെനിന്ന് നേടിയ മാസ്മരിക ഗോളിൽ അമേരിക്കയുടെ ഹൃദയം കവർന്ന ഇബ്രാഹിമോവിച് ഇൗ സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ കുറിച്ച രണ്ടാമത്തെ താരമാണ്. സീസണിൽ ഗാലക്സിക്കുവേണ്ടി 18 കളികളിൽ 17 തവണയും താരംവലകുലുക്കി. 2012ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്വീഡനുേവണ്ടി 30 വാര അകലെനിന്ന് ബൈസികിൾ കിക്കിലൂടെ ഇബ്ര നേടിയ ഗോൾ ഇന്നും ഫുട്ബാൾ ചരിത്രത്തിലെ അദ്ഭുതങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.