സാഗ്റബ്: അണ്ടർ 17 ലോകകപ്പിൽ യൂറോപ്പിൽനിന്നുള്ള അഞ്ചാമത്തെ ടീമായി ഫ്രാൻസ് യോഗ്യത നേടി. അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ് സെമിയിൽ ഇടംനേടാതെ പോയ ഫ്രാൻസ് പ്ലേഒാഫിൽ ഹംഗറിയെ 1-0ത്തിന് തോൽപിച്ചാണ് ഇന്ത്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. കളിയുടെ 26ാം മിനിറ്റിൽ അമിൻ ഗ്യൂരിയുടെ ഏക ഗോളാണ് ഫ്രഞ്ച്പടക്ക് ജയവും ലോകകപ്പ് ബർത്തും സമ്മാനിച്ചത്. ക്വാർട്ടർ ഫൈനലിൽ ഇവരെ സ്പെയിൻ 3-1ന് തോൽപിക്കുകയായിരുന്നു.
സെമിഫൈനലിസ്റ്റുകളായ തുർക്കി, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി എന്നിവർ നേരേത്ത യോഗ്യത നേടിയിരുന്നു. ഇതോടെ, ലോകകപ്പിൽ ആഫ്രിക്ക ഒഴികെ മുഴുവൻ വൻകരകളിൽനിന്നുള്ള പ്രതിനിധികളുടെയും ചിത്രം വ്യക്തമായി. ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ 20 ടീമുകളാണ് നിലവിൽ യോഗ്യത നേടിയത്. ആഫ്രിക്കൻ യോഗ്യതാപോരാട്ടം ഗ്രൂപ് റൗണ്ടിൽ പുരോഗമിക്കുന്നു.
ഇതുവരെ യോഗ്യത നേടിയവർ
ഏഷ്യ: ഇന്ത്യ (ആതിഥേയർ), ഇറാൻ, ഇറാഖ്, ജപ്പാൻ, വടക്കൻ കൊറിയ
േകാൺകകാഫ്: കോസ്റ്ററീക, ഹോണ്ടുറസ്, മെക്സികോ, അമേരിക്ക
തെക്കനമേരിക്ക: ബ്രസീൽ, ചിലി, കൊളംബിയ, പരഗ്വേ
ഒാഷ്യാനിയ: ന്യൂകാലിഡോണിയ, ന്യൂസിലൻഡ്
യൂറോപ്പ്: ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്പെയിൻ, തുർക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.