നിഷ്നി: ഇൗ ലോകകപ്പിെൻറ ടീമാവുമെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ്രാൻസും എതിരാളികൾക്കനുസരിച്ച് പന്തുതട്ടുന്ന ഉറുഗ്വായ്യും ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനൽ പോരിന് നിഷ്നി നൊവോഗോർഡ് മൈതാനം വേദിയാവുേമ്പാൾ അത് രണ്ട് തന്ത്രശാലികളായ പരിശീലകരുടെകൂടി പോരാട്ടമാവും. ഫ്രാൻസിെൻറ ദിദിയർ ദെഷാംപ്സും ഉറുഗ്വായ്യുടെ ഒസ്കാർ ഡെബാറസും തന്ത്രങ്ങളുടെ ആശാന്മാരാണ്. അതുകൊണ്ടുതന്നെ മുൻ മത്സരത്തിൽ കണ്ട കേളീശൈലിയാവില്ല ചിലപ്പോൾ വെള്ളിയാഴ്ച ഇരുനിരകളും അവതരിപ്പിക്കുക.
ഫാസ്റ്റ് ഫ്രഞ്ച്
ഗ്രൂപ് ചാമ്പ്യന്മാരായെങ്കിലും പെരുമക്കൊത്ത പ്രകടനമായിരുന്നില്ല ആദ്യ റൗണ്ടിൽ ഫ്രാൻസ് ടീമിേൻറത്. എന്നാൽ അത് ടീമിെൻറ ദൗർബല്യമായിരുന്നില്ല, കോച്ചിെൻറ തന്ത്രമായിരുന്നുവെന്നാണ് പ്രീക്വാർട്ടർ മത്സരം തെളിയിച്ചത്. ഗ്രൂപ് ഘട്ടത്തിൽ താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ ഒന്ന് ജയിച്ചുകിട്ടിയാൽ മതി എന്ന രീതിയിൽ പന്തുതട്ടിയ ഫ്രാൻസായിരുന്നില്ല അർജൻറീനക്കെതിരായ പ്രീക്വാർട്ടറിൽ. എതിരാളികളുടെ ശക്തിദൗർബല്യങ്ങളറിഞ്ഞ് മൂർച്ചകൂട്ടിയ ആയുധങ്ങളുമായി അതിവേഗത്തിലായിരുന്നു ഫ്രഞ്ച് ടീമിെൻറ ആക്രമണം. വേഗതയും ആത്മവിശ്വാസവും കുറഞ്ഞ നിരയെ അതിവേഗം കൊണ്ടും സാേങ്കതികമികവ് കൊണ്ടും മറികടക്കുകയെന്ന ദെഷാംപ്സിെൻറ തന്ത്രമാണ് വിജയം കണ്ടത്.
അർജൻറീനയെ വിറപ്പിച്ച കെയ്ലിയൻ എംബാപെയെന്ന 19കാരൻ തന്നെയാവും വെള്ളിയാഴ്ചയും ടീമിെൻറ വജ്രായുധം. എന്നാൽ, പരിചയസമ്പന്നനായ ഡീഗോ ഗോഡിെൻറ നേതൃത്വത്തിലുള്ള പ്രതിരോധനിരക്ക് എംബാപെയെ തളക്കാനാവുമെന്നാണ് ഉറുഗ്വായ് പ്രതീക്ഷിക്കുന്നത്. പോർചുഗലിെനതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗോഡിൻ സമർഥമായി പൂട്ടിയിരുന്നു. എന്നാൽ, ഫ്രാൻസിനെതിരെ പ്രതിരോധം എളുപ്പമാവില്ല. കാരണം, എംബാപെയെ കൂടാതെ അപകടകാരികളായ അേൻറായിൻ ഗ്രീസ്മാനും ഒലിവർ ജിറൗഡും ഫ്രഞ്ച് മുൻനിരയിലുണ്ട് എന്നത് തന്നെ.
ഫ്രഞ്ച് മധ്യനിരയും മികവുറ്റതാണ്. പോൾ പൊഗ്ബയും ബ്ലെയ്സ് മത്യൂഡിയും എൻഗോളോ കാെൻറയുമടങ്ങുന്ന സംഘം പ്രതിരോധിക്കാനും ആക്രമിക്കാനും ഒരുപോലെ മികവുള്ളവർ. പ്രതിരോധത്തിൽ സ്റ്റോപ്പർമാരായ റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും സ്ഥിരത പുലർത്തുേമ്പാൾ വിങ്ബാക്കുകളായ ബെഞ്ചമിൻ പാവർഡും ലൂകാസ് ഹെർണാണ്ടസുമാണ് ശ്രദ്ധയാകർഷിച്ചത്. ലോകകപ്പിന് മുമ്പ് അത്രയൊന്നും അറിയപ്പെടാതിരുന്ന ഇരുവരും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. അർജൻറീനക്കെതിരെ ഇരുവരുടെയും ഒാവർലാപ് പ്ലേ ഏറെ ഫലപ്രദമായിരുന്നു. ഗോൾവലക്ക് കീഴിൽ ഹ്യൂഗോ ലോറിസിെൻറ സാന്നിധ്യവും ടീമിന് ആത്മവിശ്വാസം പകരുന്നു.
ഉരുക്കുമനുഷ്യരുടെ ഉറുഗ്വായ്
ഡിഫൻസിൽ ഡീഗോ ഗോഡിൻ എന്ന മഹാമേരുവും മുന്നേറ്റനിരയിൽ എഡിൻസൺ കവാനിയെന്ന കംപ്ലീറ്റ് സ്ട്രൈക്കറും. ഉറുഗ്വായ് ടീമിനെ വിശേഷിപ്പിക്കാൻ ഇൗ രണ്ടുപേരെ മാത്രം എടുത്താൽ മതി. സാേങ്കതികത്തികവിെൻറയും പോരാട്ടവീര്യത്തിെൻറയും കാര്യത്തിൽ ഇവരുടെ മികവ് ടീമിലെ മറ്റുള്ളവരിലേക്കും പകരും. പ്രീക്വാർട്ടറിൽ ഏവരുടെയും ശ്രദ്ധ റൊണാൾഡോയിൽ കേന്ദ്രീകരിച്ചിരിക്കെ ലക്ഷണമൊത്ത സ്ട്രൈക്കറുടെ റോൾ ഭംഗിയായി നിറവേറ്റിയ കവാനിയായിരുന്നു താരം.
അത്യധ്വാനിയായ ഇൗ നീളൻ മുടിക്കാരെൻറ അത്ലറ്റിക്സിസവും ഗോളടിമികവും വിളിച്ചറിയിക്കുന്നതായിരുന്നു രണ്ട് ഗോളുകളും. എന്നാൽ, പ്രീക്വാർട്ടറിൽ പരിക്കേറ്റ കവാനി വെള്ളിയാഴ്ച ഇറങ്ങിയേക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ലൂയി സുവാരസിന് മുൻനിരയിൽ ഉത്തരവാദിത്തമേറും. താരതമ്യേന കളിപരിചയം കുറഞ്ഞവരാണെങ്കിലും പിൻ, മുൻ നിരകളെ നന്നായി ഏകോപിപ്പിക്കുന്നതാണ് ഉറുഗ്വായ് മധ്യനിര. റോഡ്രീഗോ െബൻറാകൂർ, മതയാസ് വെസീനോ, ലൂകാസ് ടൊറീസ, നെഹിതാൻ നാൻഡസ് എന്നിവരാണ് മിഡ്ഫീൽഡിൽ. പിൻനിരയിൽ ഗോഡിനൊപ്പം ജോസ് ഗിമാനെസും ഡീഗോ ലക്സാൽറ്റും മാർട്ടിൻ സെസാറസും ഗോൾവലക്ക് മുന്നിൽ പരിചയസമ്പന്നായ ഫെർണാണ്ടോ മുസ്ലേരയും അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.