നിഷ്നി: പതിയെ തുടങ്ങി, ആളിക്കത്തുന്ന അഗ്നികുണ്ഡമായി ഫ്രാൻസ് വരുന്നു. ഇനി ഇവരെ തളക്കുന്നവരാവും ലോകജേതാക്കൾ. അല്ലെങ്കിൽ ഇവർ തന്നെ വിശ്വകിരീടവുമായി മടങ്ങും. ഗ്രൂപ് റൗണ്ടിൽ ഗോളടിക്കാൻ മടിച്ചവർ, പ്രീക്വാർട്ടറിൽ ഗോളടിച്ചു തുടങ്ങിയെങ്കിലും പ്രതിരോധിക്കാൻ മറന്നുപോയിരുന്നു. ഇപ്പോഴിതാ പ്രതിരോധവും മുന്നേറ്റവും ഒന്നിനൊന്ന് മികച്ചതാക്കി ഫ്രഞ്ച് പടയോട്ടം സെമിയിലേക്ക്.
ക്വാർട്ടർ ഫൈനലിൽ ലാറ്റിനമേരിക്കൻ കേളി മികവുമായെത്തിയ ഉറുഗ്വായുടെ വലയിൽ എണ്ണംപറഞ്ഞ രണ്ട് ഗോളുകൾ അടിച്ചു കയറ്റിയ ഫ്രാൻസ് സ്വന്തം വല ഇളകാതെ കാത്ത് കിരീട സാധ്യത ശക്തമാക്കി. കളിയുടെ 40ാം മിനിറ്റിൽ റാഫേൽ വറാനെ ഹെഡ്ഡറിലൂടെയും, 61ാം മിനിറ്റിൽ അെൻറായിൻ ഗ്രീസ്മാൻ ലോങ്േറഞ്ച് ഷോട്ടിലൂടെയും വലകുലുക്കിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെയും, ആതിഥേയരായ റഷ്യയെയും വീഴ്ത്തിയ ഉറുഗ്വായ് വിശ്വമേളയിൽ നിന്നും കണ്ണീരോടെ പുറത്തായി. 2006ൽ സിനദിൻ സിദാെൻറ ഫ്രാൻസ് റണ്ണേഴ്സ് അപ്പായി മടങ്ങിയ ശേഷം ആദ്യമായാണ് സെമിയിൽ ഇടം പിടിക്കുന്നത്. അവരുടെ ആറാമത്തെ സെമി പോരാട്ടം.
കവാനി മിസിങ്
ഉറുഗ്വായ് ഗോൾവല രണ്ടുവട്ടം കുലുങ്ങുേമ്പാൾ ബെഞ്ചിൽ കണ്ട കവാനിയുടെ കനംതൂങ്ങിയ മുഖമായിരുന്നു ഇൗ ക്വാർട്ടർ പോരാട്ടത്തിെൻറ വ്യത്യാസം. മൂന്ന് ഗോളുമായി റഷ്യയിൽ ഉറുഗ്വായുടെ പടയോട്ടത്തെ മുന്നിൽനിന്ന് നയിച്ച എഡിൻസൺ കവാനി പരിക്കേറ്റ് പുറത്തായപ്പോൾ ഫ്രാൻസിനെതിരെ അസാന്നിധ്യം മുഴച്ചുനിന്നു. ആക്രമണത്തിൽ ലൂയി സുവാരസിന് വലംകൈ നഷ്ടപ്പെട്ട കാഴ്ച. കഴിഞ്ഞ കളികളിൽ സുവാരസ് സൃഷ്ടിക്കുന്ന നീക്കങ്ങളിൽ മിന്നൽ വേഗത്തിൽ ഒാടിയെത്തി സ്കോർ ചെയ്യുന്ന കവാനിയുടെ മിടുക്ക് പരിഹരിക്കാൻ അദ്ദേഹത്തിന് പകരമിറങ്ങിയ ക്രിസ്റ്റ്യൻ സ്റ്റുവാനിക്ക് കഴിഞ്ഞില്ല. ഇതോടെ, ഉറുഗ്വായ് പല്ലുകൊഴിഞ്ഞുപോയ സിംഹമായി ഒതുങ്ങിപ്പോയി.
ഉറുഗ്വായ് പതറി
പ്രതിരോധത്തെ ആക്രമണമാക്കി മാറ്റിയാണ് ഉറുഗ്വായ് ജീവന്മരണ പോരാട്ടത്തിനിറങ്ങിയത്. അർജൻറീനയെ നിലംതൊടാതെ പറപ്പിച്ച ഫ്രഞ്ചുപടയെ മെരുക്കാൻ പഴുതുകളില്ലാത്ത പ്രതിരോധമല്ലാതെ മറ്റെന്തുമാർഗം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെ വരിഞ്ഞുമുറുക്കിയ ടീമിൽനിന്ന് ഒരു മാറ്റത്തിനു മാത്രമേ കോച്ച് ഒസ്കർ ടബാരസ് തയാറായുള്ളൂ. അതാവെട്ട, പരിക്ക് സമ്മാനിച്ച അനിവാര്യതയിൽ ഗോൾ സ്കോറിങ് മെഷീൻ എഡിൻസൺ കവാനി പുറത്തായതുകൊണ്ടു മാത്രം. മുൻനിരയിൽ ലൂയി സുവാരസിന് കൂട്ടായി ക്രിസ്റ്റ്യൻ സ്റ്റുവാനിയെ ഇറക്കിയാണ് ലാറ്റിനമേരിക്കൻ സംഘം പന്തുതട്ടിയത്.
ഫാസ്റ്റ് ഫ്രഞ്ച്
ഗ്രൂപ് ചാമ്പ്യന്മാരായെങ്കിലും പെരുമക്കൊത്ത പ്രകടനമായിരുന്നില്ല ആദ്യ റൗണ്ടിൽ ഫ്രാൻസ് ടീമിേൻറത്. എന്നാൽ അത് ടീമിെൻറ ദൗർബല്യമായിരുന്നില്ല, കോച്ചിെൻറ തന്ത്രമായിരുന്നുവെന്നാണ് പ്രീക്വാർട്ടർ മത്സരം തെളിയിച്ചത്. ഗ്രൂപ് ഘട്ടത്തിൽ താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ ഒന്ന് ജയിച്ചുകിട്ടിയാൽ മതി എന്ന രീതിയിൽ പന്തുതട്ടിയ ഫ്രാൻസായിരുന്നില്ല അർജൻറീനക്കെതിരായ പ്രീക്വാർട്ടറിൽ. എതിരാളികളുടെ ശക്തിദൗർബല്യങ്ങളറിഞ്ഞ് മൂർച്ചകൂട്ടിയ ആയുധങ്ങളുമായി അതിവേഗത്തിലായിരുന്നു ഫ്രഞ്ച് ടീമിെൻറ ആക്രമണം. വേഗതയും ആത്മവിശ്വാസവും കുറഞ്ഞ നിരയെ അതിവേഗം കൊണ്ടും സാേങ്കതികമികവ് കൊണ്ടും മറികടക്കുകയെന്ന ദെഷാംപ്സിെൻറ തന്ത്രമാണ് വിജയം കണ്ടത്.
അർജൻറീനയെ തച്ചുടച്ച മിന്നൽ വേഗക്കാരൻ കെയ്ലിയൻ എംബാപെയുടെ ബൂട്ടിന് താഴിടാൻ ഡീേഗാ ഗോഡിൻ, ജോസ് ഗിമിനസ് കൂട്ട് ആദ്യ വിസിൽ മുതലേ ജാഗരൂകരായി. വിങ്ങിലൂടെ മുന്നേറാൻ ശ്രമിക്കുന്ന എംബാപെയെ ഡീഗോ ലക്സൽറ്റും മത്യാസ് വെസിനോയെും വരിഞ്ഞുമുറുക്കുേമ്പാഴും ഫൗൾ ചെയ്ത് വീഴ്ത്തുേമ്പാഴും ഫ്രാൻസിെൻറ ഒഴുക്കിന് ഭംഗമേതുമില്ലായിരുന്നു. അർജൻറീനയെ വിറപ്പിച്ച മത്സരത്തിൽ മഞ്ഞകണ്ട് സസ്പെൻഷനിലായ െബ്ലയ്സ് മറ്റ്യൂയിഡിക്കു പകരം ബയേൺ മ്യൂണിക് താരം ടൊളിസോയായിരുന്നു ഫ്രാൻസിെൻറ വിങ്ങിലെത്തിയത്. ബാക്കിയെല്ലാം പതിവ് കൂട്ട്. 4-2-3-1 േഫാർമേഷനിൽ പ്രതിരോധവും ആക്രമണവുമെല്ലാം ഒന്നിനൊന്ന് മികവിൽ. ജിറൂഡിനെ മുന്നിൽനിർത്തി ആസൂത്രണം ചെയ്ത ആക്രമണത്തിൽ എംബാപെ-ഗ്രീസ്മാൻ-പോഗ്ബ-ടോളിസോ സംഘമായിരുന്നു സംവിധായകർ.
സ്റ്റൈലിഷ് ഫ്രഞ്ച്
എതിരാളിയെ അറിഞ്ഞുകൊണ്ടൊരുക്കിയ ദെഷാംപ്സിെൻറ െഗയിം പ്ലാനിെൻറ വിജയംകൂടിയായിരുന്നു നിഷ്നിയിൽ കണ്ടത്. പ്രതിരോധത്തെ ആയുധമാക്കി കളിക്കുന്ന ഉറുഗ്വായ്ക്കെതിരെ വിങ്ങുകളിലൂടെ ഫ്രാൻസ് ആക്രമണം നയിച്ചു. മാർക്കിങ്ങിലും പ്രതിരോധത്തിലും വീഴാത്ത ക്ഷമയോടെയുള്ള മുന്നേറ്റങ്ങൾ. കളിയുടെ ഏറിയപങ്കും എതിരാളിയുടെ പകുതിയിലായിരുന്നു പന്ത്. വിങ്ങിൽ എംബാപെ-പോഗ്ബ-ഗ്രീസ്മാൻ കൂട്ട് മനോഹരമായി ആക്രമിച്ചുകയറി. സ്ട്രൈക്കർ ഒലിവർ ജിറൂഡ് നിറംമങ്ങിയപ്പോൾ, ബോക്സിനു മുന്നിൽ ത്രികോണം വരച്ച് പന്തുതട്ടുകയായിരുന്നു ഫ്രാൻസ്. വീണുകിട്ടിയ രണ്ട് അവസരങ്ങൾ അവർ മനോഹരമായ ഗോളുകളാക്കി മാറ്റുകയും ചെയ്തു.
40ാം മിനിറ്റ്
റാഫേൽ വറാനെ-(ഫ്രാൻസ്)
ഉറുഗ്വായ് ആക്രമണനായകൻ ലൂയി സുവാരസ് ചിത്രത്തിൽപോലുമില്ലാതെ ഒതുങ്ങിപ്പോയി. ആദ്യ ഗോൾ വഴങ്ങിയശേഷമാണ് ഉറുഗ്വായ്ക്ക് മികച്ചൊരു ഗോളവസരം പിറന്നത്. 43ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയെത്തിയ പന്ത് മാർട്ടിൻ കാസറസ് ഹെഡ്ഡറിലൂടെ വലയിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹ്യൂഗോ ലോറിസ് ഡൈവ് ചെയ്ത് തട്ടിയകറ്റി. എന്നാൽ, റീബൗണ്ടിൽ ഗോഡിന് അടിച്ചുകയറ്റാൻ പാകമായാണ് പന്തു തെന്നിയത്. പക്ഷേ, ഷോട്ട് പോസ്റ്റിന് മുകളിലൂടെ വഴിതെറ്റി പറന്നു.
ഉറുഗ്വായുടെ കുലുങ്ങാത്ത വലയിൽ പന്ത് പറന്നെത്തിയ നിമിഷം. ഗോളില്ലാതെ മുഷിഞ്ഞ പോരാട്ടം ആദ്യപകുതി അവസാനിക്കാനിരിക്കെയാണ് ഫ്രീകിക്കിലൂടെ അവസരം പിറക്കുന്നത്. ഉറുഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗോ ബെൻറാങ്കറുടെ ഫൗളിൽ ടോളിസോ വീണപ്പോൾ ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് പിറന്നു. ബോക്സിന് ഇടതുമൂലയിൽ 30 വാര അകലെനിന്ന് ഗോൾ മണമുള്ള കിക്ക്. ഗ്രീസ്മാൻ തൊടുത്ത ഷോട്ടിനെ ഹെഡ്ഡറിലൂടെ തട്ടിയകറ്റാൻ സ്റ്റുവാനിയും ഗിമിനസും ശ്രമിക്കുന്നതിനിടെയാണ് ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വറാനെ പറന്നെത്തുന്നത്. ചെത്തിയിട്ട പന്ത് മുസ്ലേരയുടെ കോട്ടപൊളിച്ച് വലക്കുള്ളിൽ. ഫ്രാൻസിന് ഉജ്ജ്വല ലീഡ്.
61ാം മിനിറ്റ്
അെൻറായിൻ ഗ്രീസ്മാൻ-(ഫ്രാൻസ്)
രണ്ടാം പകുതിയിൽ അടിയന്തര സബ്സ്റ്റിറ്റ്യൂഷനുമായി ഉറുഗ്വായ് തിരിച്ചടിക്ക് തയാറെടുക്കുന്നതിനിടെയാണ് ഫ്രാൻസിെൻറ വിജയമുറപ്പിച്ച രണ്ടാം ഗോളിെൻറ പിറവി. മധ്യവരകടന്നയുടൻ ഉറുഗ്വായ് താരത്തിൽനിന്ന് തട്ടിയെടുത്ത പന്തുമായി പോൾപൊഗ്ബ തുടക്കമിട്ട നീക്കം. പന്തുമായി കുതിച്ച പോഗ്ബ ‘ഡി’ സർക്കിളിനു മുന്നിൽനിന്ന് ഇടതുവിങ്ങിലൂടെ ഒാടിയെത്തിയ ടൊളിസോക്കു മറിച്ചുനൽകി. ഫസ്റ്റ് ടച്ചിൽ തന്നെ ബയേൺ താരം ടൊളിസോ, ഗ്രീസ്മാനിലേക്ക്. പന്ത് നിയന്ത്രിച്ചശേഷം, ഏഴാം നമ്പർ താരം തൊടുത്ത വെടിച്ചില്ല് കണക്കെയുള്ള ഷോട്ടിൽ ഉറുഗ്വായുടെ വിശ്വസ്തനായ ഗോളി ഫെർണാണ്ടോ മുസ്ലേരക്ക് പിഴച്ചു. ഇരുകൈകളുമായി തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ, ഉയർന്ന പന്ത് അടുത്ത പിച്ചിൽ പോസ്റ്റിനുള്ളിൽ. പരിചയസമ്പന്നനായ ഗോളിയുടെ മണ്ടത്തരത്തിൽ ഫ്രാൻസിന് ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.