ന്യൂഡൽഹി: ജോർഡനെതിരായ സൗഹൃദ മത്സരത്തിന് ഇന്ത്യൻ ടീം തയാറെടുത്തതായി കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ. 2019 ഏഷ്യൻ കപ്പിനുള്ള ഒരുക്കമാണിതെന്നും കോച്ച് പറഞ്ഞു. ‘റാങ്കിങ്ങിൽ പിറകിലാണെങ്കിലും ജോർഡൻ ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാണ്. മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്കാവണം. ചൈനക്കെതിരെ പുറത്തെടുത്ത പോരാട്ടം ആവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷ’ -കോച്ച് പറഞ്ഞു. ശനിയാഴ്ചയാണ് ജോർഡനെതിരായ മത്സരം. സൗഹൃദ പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ മിഡ്ഫീൽഡർ ജാകിചന്ദ് സിങ്ങിനെയും വിങ് ബാക്ക് നിഷു കുമാറിനെയും ഉൾപ്പെടുത്തി. അവസാന സൗഹൃദ മത്സരത്തിൽ ചൈനയെ ഇന്ത്യ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.
ടീം: ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്. ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, നിഷു കുമാർ, സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, സാലം രഞ്ജൻ സിങ്, സുഭാശിഷ് ബോസ്, നരായൺ ദാസ്, ജെറി ലാൽ റിൻസുവാല. മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, ജാകിചന്ദ് സിങ്, പ്രണോയ് ഹൽദാർ, അനിരുദ്ധ് ഥാപ, വിനീത് റായ്, ജർമൻപ്രീത് സിങ്, ഹാലിചരൺ നർസാരി, ആഷിക് കുരുണിയൻ. ഫോർവേഡുകൾ: ജെജെ ലാൽപെക്ലുവ, സുമീത് പാസി, ബൽവന്ദ് സിങ്, മൻവീർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.