ലണ്ടൻ: ലെസ്റ്റർ സിറ്റിയെ കിരീടം ചൂടിച്ച ഇറ്റാലിയൻ പരിശീലകൻ ക്ലോഡിയോ റനേരി വീണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്. മോശം പ്രകടനം കാരണം ഫുൾഹാം മാനേജ്മെൻറ് കോച്ച് സ്ലാവിസ യൊകാനോവിച്ചിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ചാമ്പ്യൻ കോച്ച് വീണ്ടും ഇംഗ്ലീഷ് പോരാട്ടഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.
ഫുൾഹാമിനെ രണ്ടാം ഡിവിഷനിൽനിന്ന് സ്ലാവിസ യൊകാനോവിച് പ്രീമിയർ ലീഗിലേക്കെത്തിച്ചെങ്കിലും പുതിയ സീസണിൽ ടീമിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതോടെയാണ് കോച്ചിെൻറ വഴിയടഞ്ഞത്. നിലവിൽ 12 മത്സരത്തിൽ ഒമ്പതും തോറ്റ ഫുൾഹാം 20ാം സ്ഥാനത്താണ്.
100 മില്യൺ പൗണ്ടാണ് മാനേജ്മെൻറ് ടീമിനെ പുതുക്കിപ്പണിയാൻ യൊകാനോവിച്ചിന് നൽകിയിരുന്നത്. ഒരുപിടി താരങ്ങളെ ക്ലബിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ്, കോച്ചിനെ മാറ്റാൻ തീരുമാനമായത്.
2016ലാണ് ക്ലോഡിയോ റനേരി ലെസ്റ്റർ സിറ്റിയെ ചാമ്പ്യന്മാരാക്കുന്നത്. തൊട്ടടുത്ത സീസണിൽ ലെസ്റ്റർ മങ്ങിയതോടെ റനേരിക്ക് പടിയിറങ്ങേണ്ടിവന്നു. ലെസ്റ്റർ വിട്ട റനേരി 2017-18 സീസണിൽ ഇറ്റാലിയൻ ക്ലബ് നാൻറസിെൻറ പരിശീലകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.