മഡ്രിഡ്: രണ്ടു വട്ടം എതിരാളികളുടെ വല ചലിപ്പിച്ച് ഗാരെത് ബെയ്ൽ തിളങ്ങിയിട്ടും ലാ ലിഗയിൽ റയൽ മഡ്രിഡിന് സമനിലക്കുരുക്ക്. വിയ്യാ റയലാണ് 2-2ന് സ്പാനിഷ് കരുത്തരെ പിടിച്ചുകെട്ടിയത്. 12ാം മിനിറ്റിൽ മൊറീനോ ഗോളിൽ ലീഡ് പിടിച്ച വിയ്യാ റയലിെൻറ മേൽക്കൈ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പൊട്ടിച്ചാണ് ബെയ്ൽ തുടങ്ങിയത്. പെനാൽറ്റി ബോക്സിൽ കാത്തിരുന്ന കാലിലേക്ക് ഒഴുകിയെത്തിയ പന്ത് അനായാസം വഴിതിരിച്ചുവിടായിരുന്നു നീണ്ട കാത്തിരിപ്പിനൊടുവിൽ ലീഗിൽ ബെയ്ലിെൻറ ആദ്യ ഗോൾ.
രണ്ടാം പകുതിയുടെ 74ാം മിനിറ്റിൽ മൊറീനോയുമായി ചേർന്നുള്ള നീക്കത്തിനൊടുവിൽ ഗോമസ് ബർഡൊനാഡൊ വിയ്യ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. തോൽവി മണത്ത റയലിനായി ഗോളിയെ കടന്ന മനോഹര ഷോട്ടിൽ ബെയ്ൽ 85ാം മിനിറ്റിൽ വിലപ്പെട്ട സമനില സമ്മാനിച്ചു. പക്ഷേ, വൈകാതെ രണ്ടാം മഞ്ഞയും കണ്ട് െഎറിഷ് താരം പുറത്തുപോയി. ഏറെയായി കോച്ച് സിനദിൻ സിദാനുമായി ഒന്നിച്ചുപോകാൻ പ്രയാസപ്പെടുന്ന ബെയ്ലിന് ആശ്വാസം നൽകുന്നതായി ഇരട്ട ഗോൾ. ലീഗിൽ അഞ്ചാമതാണ് റയൽ. കഴിഞ്ഞ ദിവസം സമനില വഴങ്ങിയ ബാഴ്സ എട്ടാമതും.
മറ്റൊരു മത്സരത്തിൽ തുടർച്ചയായി മൂന്നാമതും ജയിച്ച് അത്ലറ്റിക്കോ മഡ്രിഡ് പോയൻറ് നിലയിൽ ഒന്നാമതെത്തി. െഎബറിനെതിരെയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അത്ലറ്റികോ ജയം കണ്ടത്. വിജയികൾക്കായി സെക്വീറ (27), മാച്ചിൻ പെരസ് (52), പാർട്ടി (90) എന്നിവർ ഗോൾ കുറിച്ചപ്പോൾ ഒളിവേര (7), അർബില (19) എന്നിവർ െഎബറിനായി ആശ്വാസ ഗോളുകൾ നേടി. മറ്റു മത്സരങ്ങളിൽ വലൻസിയ ഏകപക്ഷീയമായ രണ്ടു ഗോളിന് മയോർകയെയും ഗ്രനഡ 3-0ന് എസ്പാനിയോളിനെയും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.