മഡ്രിഡ്: ചൊവ്വാഴ്ചയിലെ ചാമ്പ്യൻസ് ലീഗിെൻറ സന്നാഹ പോരാട്ടമായി മാറിയ ലാ ലിഗയിൽ റയൽ മഡ്രിഡിന് ജയം. ലെഗാനസിനെതിരെ കളിയുടെ ആദ്യ പകുതിയിൽ ഗാരെത് ബെയ്ലും (8ാം മിനിറ്റ്), ബോർയ മയോറലും (45) നേടിയ ഗോളിൽ 2-1നായിരുന്നു റയലിെൻറ ജയം. ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരം മുന്നിൽനിൽക്കെ റിസർവ് ബെഞ്ചിനെ കളത്തിലിറക്കിയാണ് സിദാൻ പരീക്ഷണം നടത്തിയത്. ബയേൺ മ്യൂണിക്കിനെ നേരിട്ട െപ്ലയിങ് ഇലവനിലെ കാസ്മിറോയെ മാത്രം നിലനിർത്തി 10 പേരെയും മാറ്റി.
ഗാരെത് ബെയ്ലും കരിം ബെൻസേമയും നയിച്ച മുന്നേറ്റം ആദ്യ മിനിറ്റ് മുതൽ എതിർ ഗോൾമുഖത്ത് റെയ്ഡ് ശക്തമാക്കി. അതിെൻറ ഫലം എട്ടാം മിനിറ്റിൽതന്നെ കണ്ടു. ബെൻസേമയിൽ തൊടുത്ത ഷോട്ട് എതിർ ഡിഫൻഡറുടെ ബൂട്ടിൽ തട്ടി വഴിതെറ്റിയപ്പോൾ അവസരംകാത്ത ബെയ്ൽ മനോഹരമായി വലയിലേക്ക് അടിച്ചുകയറ്റി.
ഒരുമാസത്തെ ഇടവേളക്കുശേഷം വെയ്ൽസ് താരം സ്കോർബോർഡിൽ ഇടംനേടി ബയേണിനെതിരായ രണ്ടാംസെമിയിൽ തിരിച്ചുവരവിനുള്ള സാധ്യത ശക്തമാക്കി. ഇഞ്ചുറി ടൈമിലായിരുന്നു ഒാഫ്സൈഡ് അപ്പീൽ മറികടന്ന് മയോറൽ േക്ലാസ്റേഞ്ച് ഷോട്ടിൽ രണ്ടാം ഗോൾ നേടിയത്. 34 കളിയിൽ 71 പോയൻറുമായി റയൽ മൂന്നാം സ്ഥാനത്താണിപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.