മഡ്രിഡ്: വെയിൽസ് സൂപ്പർ താരം ഗാരെത് ബെയ്ലിെൻറ റയൽ മഡ്രിഡിലെ ഭാവി ചോദ്യചിഹ്നമാവുന്നു. ബെയ്ലിനെ ടീമിൽ നിലനിർത്താൻ താൽപര്യമില്ലെന്ന് കോച്ച് സിനദിൻ സിദാൻ വ്യക്തമാക്കിയതിനു പിന്നാലെ താരം അപമാനിക്കപ്പെട്ടതായി ആരോപിച്ച് ഏജൻറ് ജൊനാഥൻ ബാർനെറ്റ് രംഗത്തെത്തി. മഡ്രിഡിൽനിന്ന് വായ്പാടിസ്ഥാനത്തിൽ മറ്റേതെങ്കിലും ടീമിലേക്ക് മാറാൻ ബെയ്ലിന് താൽപര്യമില്ലെന്നും ഏജൻറ് വ്യക്തമാക്കി. ബയേൺ മ്യൂണികിനെതിരായ മത്സരത്തിൽ ബെയ്ലിനെ കളിപ്പിക്കാതിരുന്നത് താരത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണെന്നും കൂടി സിദാൻ പറഞ്ഞതോടെ വിവാദം ചൂടുപിടിക്കുകയാണ്.
ബയേണിനെതിരായ കളിയിൽ ഇറക്കാതിരുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ബെയ്ൽ ഉടൻ ടീം വിടുമെന്നും അതിനാലാണ് കളിക്കാതിരുന്നതെന്നും സിദാൻ മറുപടി നൽകിയത്. ഇതോടെയാണ് മഡ്രിഡിൽ താരത്തിെൻറ നാളുകൾ എണ്ണപ്പെട്ടു എന്നുറപ്പായത്. 2013ലാണ് അന്നത്തെ ലോകറെക്കോഡ് കൈമാറ്റത്തുകയായ 100 ദശലക്ഷം യൂറോക്ക് ബെയ്ൽ ടോട്ടൻഹാമിൽനിന്ന് റയലിലെത്തിയത്. ക്ലബിനായി 231 കളികളിൽ 102 ഗോളുകൾ നേടിയിട്ടുണ്ട് 30കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.