ലണ്ടൻ: ആദ്യ നാലിൽ ഇടംപിടിക്കാനുള്ള പോരാട്ടമാണ് ഇംഗ്ലണ്ടിലിപ്പോൾ. ആഴ്സനൽ, ടോട്ടൻഹാം, ലിവർപൂൾ ക്ലബുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടം. ഹാരി കെയ്നിെൻറ ഹാട്രിക് മികവിൽ കുതിച്ചുപായുന്ന ടോട്ടൻഹാമിനെ അതേ വീര്യത്തിൽ നേരിട്ട് ലിവർപൂൾ മുന്നേറി. 20ാം മത്സരത്തിൽ സ്വാൻസീ സിറ്റിയെ അഞ്ചു ഗോളുകൾക്ക് മുക്കിയാണ് യുർഗൻ േക്ലാപ്പിെൻറ ടീം നാലാം സ്ഥാനം പിടിച്ചെടുത്തത്. ടോട്ടൻഹാമിനെ (37) ഒരു പോയൻറിന് പിന്തള്ളി.
ലിവർപൂൾ ജഴ്സിയിൽ 200ാം മത്സരത്തിനിറങ്ങിയ ഫിലിപ് കൗട്ടീന്യോയാണ് ആദ്യം വലകുലുക്കിയത്. ആറാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലോങ്റെയ്ഞ്ച് ഷോട്ടിലാണ് എതിർവല കുലുക്കിയത്. ലിവർപൂളിനായി ബോക്സിനു പുറത്തുനിന്നുള്ള താരത്തിെൻറ 19ാം പ്രീമിയർ ലീഗ് ഗോൾ. ആദ്യ പകുതിയിൽ പിറന്നത് ഇതു മാത്രമായിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ ലിവർപൂൾ ഗിയർ മാറ്റി. നാലു തവണകൂടി സ്വാൻസീ സിറ്റിയുടെ വലകുലുക്കി. 52ാം മിനിറ്റിൽ റോബർട്ട് ഫിർമീന്യോ ഹെഡറിലൂടെ രണ്ടാം ഗോൾ നേടി. കൗട്ടീന്യോയെടുത്ത ഫ്രീകിക്കാണ് ബ്രസീൽതാരം വലയിലേക്ക് തിരിച്ചുവിട്ടത്. 65ാം മിനിറ്റിൽ റീബൗണ്ട് പന്ത് വോളിയിലൂടെ അടിച്ചുകയറ്റി വിങ്ങർ ട്രൻഡ് അലക്സാണ്ടർ മൂന്നാം ഗോളും നേടി. ഒരു മിനിറ്റ് വ്യത്യാസത്തിൽ ഫിർമീന്യോ ടീമിെൻറ നാലാം ഗോൾ നേടിയപ്പോൾ, പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് സലാഹിനാണ് െക്രഡിറ്റ്. 82ാം മിനിറ്റിൽ അലക്സ് ഷാമ്പർലെയ്ൻ ലിവർപൂളിെൻറ പട്ടിക പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.