ബർലിൻ: കോവിഡ് ഇടവേളക്ക് ശേഷം കളമുണർന്നപ്പോഴും പതിവ് തെറ്റിക്കാതെ ബയേൺ മ്യുണിക്. ജർമൻ ബുണ്ടസ് ലിഗയിൽ തങ്ങളുടെ എവേ മാച്ചിൽ യൂനിയൻ ബർലിനെ 2-0ത്തിന് തോൽപിച്ച് ചാമ്പ്യന്മാർ നാലു പോയൻറിെൻറ ലീഡുയർത്തി.
കളിയുടെ 40ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവ്സ്കി പെനാൽറ്റിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. 80ാം മിനിറ്റിൽ ബെഞ്ചമിൻ പവാഡാണ് രണ്ടാം ഗോളടിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബയേണിന് 58ഉം, രണ്ടാമതുള്ള ബൊറൂസിയ ഡോർട്മുണ്ടിന് 54ഉം പോയൻറാണുള്ളത്.
സീസണിൽ ബയേണിെൻറ തുടർച്ചയായ എട്ടാം വിജയമാണിത്. 12ാം സ്ഥാനത്തുള്ള യൂനിയൻ ബർലിനിനെതിരെ അനായാസമായിരുന്നില്ല ബയേണിെൻറ പോരാട്ടം. ചെങ്കുപ്പായത്തിൽ എതിരാളികൾ ആദ്യ പകുതി മുതൽ ബയേണിെന വിറപ്പിച്ചു. എന്നാൽ, ഗോൾകീപ്പർ മാനുവൽ നോയറുടെ രണ്ട് ഉഗ്രൻ സേവുകൾ ബയേണിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കളികാണാൻ മരംകയറ്റം
ബർലിൻ: സ്റ്റേഡിയത്തിൽ കളിമുറുകുേമ്പാൾ ബർലിനിലെ ആൻഡർ ആൽട്ടൻ ഫോർസ്റ്റെറിക്ക് പുറത്തെ മരത്തിന് മുകളിൽ ഇരിപ്പുറപ്പിച്ച് രണ്ടുപേർ. പൊലീസിെൻറ കണ്ണുവെട്ടിച്ചായിരുന്നു രണ്ടു പേർ 12 മീറ്ററോളം ഉയരത്തിൽ മരത്തിന് മുകളിൽ സ്ഥാനം പിടിച്ചത്. എന്നാൽ, കളി കണ്ട് തീരും മുേമ്പ ഇവരെ പൊലീസ് പൊക്കി.
താഴെ ഇറക്കിയ ശേഷം പിഴചുമത്തിയില്ലെങ്കിലും സ്റ്റേഡിയത്തിന് പരിസരത്തൊന്നും നിർത്താതെ നാടുകടത്തുകയായിരുന്നു. ഗാലറിയിൽ പ്രവേശനമില്ലെന്നറിഞ്ഞിട്ടും ബയേൺ മ്യൂണിക് - യൂണിയൻ ബർലിൻ മത്സരം നടന്ന സ്റ്റേഡിയത്തിെൻറ പരിസരത്ത് നൂറോളം പേരാണ് ജഴ്സിയണിഞ്ഞ് കളിയാവേശവുമായി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.