ബർലിൻ: ലോക ഫുട്ബാളിൽ താരപ്രഭയിൽ മുന്നിൽനിൽക്കുന്ന രണ്ടു വമ്പന്മാർ സൗഹൃദപ്പോരാട്ടത്തിൽ ഇന്ന് നേർക്കുനേർ. ജർമൻ ടീമായ ബൊറൂസിയ ഡോർട്മുണ്ടിെൻറ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ അർധരാത്രിയാണ് പഴയ ലോക ചാമ്പ്യന്മാർ കൊമ്പുകോർക്കുന്നത്.
പരിക്കിെൻറ ഭീഷണിയുമായാണ് ജർമനി ഇറങ്ങുന്നതെങ്കിൽ ലയണൽ മെസ്സിയില്ലാതെയാണ് അർജൻറീനയുടെ പടയൊരുക്കം. യൂറോ 2020 യോഗ്യതമത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസം ജർമനിക്ക് കരുത്താകും. യൂറോ യോഗ്യതയിൽ എസ്തോണിയയുമായി നാലു ദിവസം കഴിഞ്ഞ് മത്സരം വരാനിരിക്കെയാണ് ജൊആകിം ലോയുടെ കുട്ടികൾ അർജൻറീനക്കെതിരെ ഇറങ്ങുന്നത്. യോഗ്യതമത്സരങ്ങളിൽ അഞ്ചിൽ നാലും ജയിച്ച ജർമനി ഗ്രൂപ്പിൽ ഒന്നാമതാണ്. തൊട്ടുപിറകിലുള്ള വടക്കൻ അയർലൻഡിനും തുല്യ പോയൻറാണെങ്കിലും ഗോൾവ്യത്യാസം ജർമനിക്ക് തുണയാകുന്നു.
അതേ സമയം, കഴിഞ്ഞ മാസം നെതർലൻഡ്സിനെതിരെ നടന്ന സൗഹൃദമത്സരത്തിൽ ടീം 2-4ന് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ എക്കാലത്തും ജർമനിക്കാണ് മുൻതൂക്കം. അഞ്ചു വർഷം മുമ്പ് കലാശപ്പോരിൽ മരിയോ ഗോറ്റ്സെയുടെ ഗോളിൽ ജർമനി കിരീടവുമായി മടങ്ങിയപ്പോൾ അതിനുമുമ്പ് ഇരുവരും തമ്മിലെ മുഖാമുഖങ്ങളിലൊക്കെയും ജർമനി വിജയിച്ചു. കഴിഞ്ഞ ലോകകപ്പിൽ ഇരു ടീമുകളും നേരേത്ത പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.