തോൽവി ഭാരത്തിലുള്ള ടീമിനോട് ഒരു എതിര്‍ടീമും ഇങ്ങനെ പെരുമാറില്ല- ഡല്‍ഹി കോച്ച്

ഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഡൈനാമോസ് കോച്ച് ജിയാന്‍ലൂക്ക സൂംബ്രോട്ട. ചില  ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തോല്‍വിക്ക് ശേഷം തങ്ങളുടെ ടീമംഗങ്ങളോട് മോശമായി പെരുമാറിയെന്ന് ഇറ്റാലിയൻ മുന്‍ താരമായ സംബ്രോട്ട ആരോപിച്ചു തന്റെ എതിര്‍ടീമില്‍ നിന്ന് ബഹുമാനം മാത്രമേ പ്രതീക്ഷിക്കാറുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ ബ്ലാസ്റ്റേഴ്സിന്റെ ചില കളിക്കാരില്‍ നിന്ന് വളരെ മോശം പെരുമാറ്റമാണ് ഉണ്ടായത്.

മത്സരശേഷം പെരുമാറിയത് തീര്‍ത്തും അപലപനീയമായ വിധത്തിലാണ് ഡല്‍ഹി കളിക്കാരോട് അവര്‍ പെരുമാറിയത്. പരാജയപ്പെട്ടതിന്റെ മനോഭാരവുമായി നില്‍ക്കുന്ന കളിക്കാരോട് ഒരിക്കലും ഒരു എതിര്‍ടീമും ഈ വിധം പെരുമാറില്ല. ഫുട്ബോളിനൊരു സ്പിരിറ്റുണ്ട്. അത് തിരിച്ചറിയാതെ പോകരുത് -സംബ്രോട്ട പറഞ്ഞു. തന്റെ കളിക്കാരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. പത്ത് പേരുമായി അവര്‍ കാണിച്ച പോരാട്ടവീര്യം അവിശ്വസനീയമായിരുന്നു- ഡല്‍ഹി കോച്ച് പറഞ്ഞു.

തുടക്കം തൊട്ട് ഒരേ നിലവാരത്തില്‍ കളിച്ചു. ഹോംഗ്രൗണ്ടില്‍ തോല്‍ക്കാതെയാണ് സീസണ്‍ അവസാനിപ്പിച്ചത്. ലീഗിലെ ടോപ് സ്‌കോറര്‍ ഡൽഹിയിലാണ്. എല്ലാ വിധ പിന്തുണയും നല്‍കിയ കളിക്കാരോടും  കോച്ചിംഗ് സ്റ്റാഫുകളോടും ക്ലബ്ബിലെ മറ്റ് അംഗങ്ങളോടും കാണികളോടും എല്ലാം താന്‍ നന്ദി പറയുന്നു. ഡല്‍ഹിക്കൊപ്പം തുടരുമോ എന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കേണ്ടതുണ്ട്. ഭാവിപദ്ധതികള്‍ ആരംഭിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Gianluca Zambrotta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.