ക്വാലാലംപുർ: ഖത്തർ ലോകകപ്പിൽ കൂടുതൽ രാജ്യങ്ങളെ പെങ്കടുപ്പിച്ചേക്കുമെന്ന് സൂചന നൽകി ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറീനോ. മലേഷ്യയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫിഫ പ്രസിഡൻറ് വരുന്ന ലോകകപ്പിലെ മാറ്റങ്ങളിലേക്ക് സൂചന നൽകിയത്. 2026 ലോകകപ്പിൽ പെങ്കടുക്കുന്നവരുടെ എണ്ണം നേരേത്തതന്നെ 48 ആക്കിയിരുന്നു.
‘‘ഫിഫ പല പരിഷ്കാരങ്ങളും ആഗ്രഹിക്കുന്നുണ്ട്. 2026 ലോകകപ്പിൽ ടീമുകൾ കൂട്ടാൻ നേരേത്തതന്നെ തീരുമാനമായിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ അതു സാധ്യമാണോയെന്ന് ചർച്ചചെയ്യേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങൾ ഖത്തറിലുണ്ടെങ്കിൽ ആലോചിക്കാവുന്നതാണ്.’’- ഇൻഫൻറീനോ പറഞ്ഞു.
പെങ്കടുക്കുന്നവരുടെ എണ്ണം കൂട്ടുകയാണെങ്കിൽ ഏഷ്യയുടെ പങ്കാളിത്തം 4.5 ശതമാനത്തിൽനിന്ന് 8.5ലേക്ക് ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.