പനാജി: െഎ.എസ്.എൽ അഞ്ചാം സീസണിൽ എഫ്.സി ഗോവ x ബംഗളൂരു എഫ്.സി കിരീടപ്പോരാട്ടം. സെമിഫ ൈനലിെൻറ രണ്ടാം പാദത്തിൽ മുംബൈ സിറ്റിക്കു മുന്നിൽ 1-0ത്തിന് തോറ്റെങ്കിലും ആദ്യ പാദത്ത ിെല തകർപ്പൻ ജയത്തിെൻറ മികവിലാണ് ഗോവയുടെ ഫൈനൽ പ്രവേശനം. മുംബൈയിൽ നടന്ന ആദ്യ പാദത്തിൽ 5-1നായിരുന്നു ഗോവയുടെ ജയം. അഗ്രിഗേറ്റിൽ 5-2െൻറ ലീഡ്. ഞായറാഴ്ച മുംബൈയിലാണ് കലാശപ്പോരാട്ടം.
നാലു ഗോളിെൻറ കടവുമായിറങ്ങിയ മുംബൈ ആദ്യ മിനിറ്റ് മുതൽ ഇരുവിങ്ങുകളെയും ഇളക്കിമറിച്ചാണ് തുടങ്ങിയത്. എന്നാൽ, കഴിഞ്ഞ കളിയിലെ ഹീറോ മൗർതദ ഫാളിെൻറയും മന്ദർറാവു ദേശായിയുടെയും പ്രതിരോധമികവിൽ ഗോവ ഗോൾമുഖത്ത് കോട്ടകെട്ടി. എങ്കിലും ആറാം മിനിറ്റിൽ തന്നെ മുംബൈ സ്കോർ നേടി. അർനോൾഡ് നൽകിയ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് റാഫേൽ ബാസ്റ്റോസാണ് ഗോൾ നേടിയത്. തുടക്കത്തിൽ വീണ ഗോളിൽ മുംബൈ കൂടുതൽ അപകടകാരിയാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതിരോധപ്പൂട്ട് കനപ്പിച്ച് ഗോവ നേരിട്ടു. ഇടക്ക് പകരക്കാരനായെത്തിയ എഡു ബേഡിയയും ഹ്യൂഗോ ബൗമസുമെല്ലാം ഗോവക്കായി അവസരമൊരുക്കിയെങ്കിലും ഗോളാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.