മികവുറ്റ പരിശീലകരും ലോകോത്തര താരങ്ങളും എല്ലാ സീസണിലുമുള്ള ക്ലബാണ് എഫ്.സി ഗോവ. എങ്കിലും നിർഭാഗ്യങ്ങൾ പലതും കാരണം ഇൗ ഗ്ലാമർ ടീമിന് ഇതുവരെ കിരീടംചൂടാനായിട്ടില്ല. കഴിഞ്ഞ നാലു സീസണിൽ മൂന്നിലും പ്ലേഒാഫ് കളിച്ച ഗോവക്കാർക്ക്, കപ്പിലെത്തുംമുേമ്പ കാലിടറും. ആ േപാരായ്മ നികത്താനുള്ള മുന്നൊരുക്കത്തിലാണ് കോച്ച് സെർജിയോ ലെബേറ. രണ്ടു വർഷത്തെ സീകോ യുഗത്തിനുശേഷം ആക്രമണത്തിന് വീര്യംകൂട്ടിയാണ് ഗോവ പടക്കൊരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്തുതന്നെ തുടങ്ങാനാണ് കോച്ച് ലെബേറയുടെ തീരുമാനം. തെൻറ സ്പാനിഷ് ശൈലിക്കൊത്ത് കളിക്കാരെ വാർത്തെടുക്കാൻ പ്രീസീസണിൽ നിരവധി മത്സരങ്ങളും കളിച്ചു. കാർലോസ് പെന, മൗർടാഡ ഫാൽ, മിഗ്വേൽ പലാൻസ എന്നിവരാണ് ഇത്തവണത്തെ പുതിയ വിദേശ താരങ്ങൾ. ഇന്ത്യക്കാരിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ജാകിചന്ദ് സിങ്ങിനെ സ്വന്തമാക്കിയതാണ് പ്രധാന ട്രാൻസ്ഫർ. കഴിഞ്ഞ സീസണിൽ 13 ഗോളും ആറു അസിസ്റ്റുമായി നിറഞ്ഞുനിന്ന ലാൻസറോട്ട ക്ലബ് വിട്ടതാണ് തിരിച്ചടിയാവുന്ന കാര്യം. എന്നാൽ, ഗോൾഡൻ ബൂട്ട് വിന്നർ ഫെറാൻ കൊറോമിനാസ് മുന്നേറ്റത്തിലുള്ളപ്പോൾ അത് പ്രശ്നമാവില്ലെന്നാണ് കോച്ചിെൻറ കണക്കുകൂട്ടൽ.
ടീം:
ഗോൾകീപ്പർ: ലാൽതുവാംമാവിയ റാൾെട്ട, ലക്ഷ്മികാന്ത് കട്ടിമണി, മുഹമ്മദ് നവാസ്
ഡിഫൻഡർ: കാർലോസ് പെന, ചിങ്ലൻസന സിങ്, ലാൽഹമാങ്സംങ, മുഹമ്മദ് അലി, നിർമൽ ഛേത്രി, സാവിയോർ ഗാമ, മൗർടാഡ ഫാൽ, സെറിട്ടൻ ഫെർണാണ്ടസ്.
മിഡ്ഫീൽഡർ: മിഗ്വേൽ പലാൻസ, ബ്രണ്ടൻ ഫെർണാണ്ടസ്, അഹ്മദ് ജാഹോ, എഡ്യൂ ബെഡിയ, ഹ്യൂഗോ ബോമസ്, ലെന്നി റോഡ്രിഗസ്, മാൻഡർ റാവു ദേശായി, ഇംറാൻ ഖാൻ, പ്രിൻസെറ്റൺ റെബല്ലോ, ജാക്കിചന്ദ് സിങ്, പ്രേദശ് ശിേറാഡ്കർ.
ഫോർേവഡ്: ഫെറാൻ കൊറോമിനാസ്, മൻവീർ സിങ്, ലിസ്റ്റൺ കൊളാകോ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.